ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ നേട്ടം സ്വന്തമാക്കി ശുഭ്മാന്‍ ഗില്‍

December 27, 2020
Shubman Gill becomes third-highest run-scorer on Test debut for India in Australia

ഓസ്‌ട്രേലിയന്‍ മണ്ണിലെ അരങ്ങേറ്റ ടെസ്റ്റ് മത്സരം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. അര്‍ധ സെഞ്ചുറിക്ക് തൊട്ടരികില്‍ നില്‍ക്കെ കളം വിട്ടെങ്കിലും മികച്ചൊരു നേട്ടം താരം സ്വന്തം പേരിലാക്കി. ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യക്കാരന്‍ അടിച്ചെടുക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറില്‍ മൂന്നാം സ്ഥാനമാണ് ശുഭ്മാന്‍ ഗില്‍ സ്വന്തം പേരിലാക്കിയത്.

65 പന്തില്‍ നിന്നുമായി 45 റണ്‍സെടുത്താണ് താരം പുറത്തായത്. ഇതില്‍ എട്ട് ബൗണ്ടറികളും ഉള്‍പ്പെടുന്നു. അര്‍ധ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് മാത്രം ബാക്കി നില്‍ക്കെയാണ് പുറത്തായതെങ്കിലും മികച്ച പ്രകടനം തന്നെയാണ് കളിക്കളത്തില്‍ ശുഭ്മാന്‍ ഗില്‍ കാഴ്ചവെച്ചത്.

Read more: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സംഗീത വിരുന്നും: പാട്ട് വീഡിയോ

അതേസമയം ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മായങ്ക് അഗര്‍വാളിന്റെ പേരിലാണ്. 2018-ലെ അരങ്ങേറ്റ ടെസ്റ്റില്‍ 76 റണ്‍സാണ് മായങ്ക് അഗര്‍വാള്‍ അടിച്ചെടുത്തത്. 1947-ല്‍ അരങ്ങേറ്റ മത്സരത്തില്‍ 51 റണ്‍സ് നേടിയ ദത്തു ഫാട്കറാണ് രണ്ടാം സ്ഥാനത്ത്.

Story highlights: Shubman Gill becomes third-highest run-scorer on Test debut for India in Australia