മാസ്സും ക്ലാസ്സുമായി സിമ്പു- ശ്രദ്ധനേടി പുത്തൻ ലുക്ക്
മാറ്റങ്ങളിലൂടെ അമ്പരപ്പിക്കുകയാണ് നടൻ സിമ്പു. സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിന്റെ ഭാഗമായി ഈശ്വരൻ എന്ന ചിത്രത്തിനായി ഗംഭീര മേക്കോവറാണ് താരം നടത്തിയത്. ഒരു നാടൻ ഹീറോയായി എത്തിയ സിമ്പു, ഇപ്പോഴിതാ മാസ്സ് ലുക്കിൽ അമ്പരപ്പിക്കുകയാണ്.
“പറയാത്ത ഒരു കഥ # അറ്റ്മാൻ # സിലംബരസൻ ടിആർ” എന്നാണ് ഫോട്ടോകൾക്ക് സിമ്പു അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. മുടി നീട്ടി താടിയുള്ള ലുക്കിലാണ് ചിത്രങ്ങളിൽ സിമ്പു. അതേസമയം, വെങ്കട്ട് പ്രഭുവിന്റെ മനാഡിന്റെ ചിത്രീകരണവുമായി പോണ്ടിച്ചേരിയിലാണ് സിമ്പു.
പൊങ്കൽ 2021 റിലീസ് ലക്ഷ്യമിട്ട് സംവിധായകൻ സുസീന്ദ്രന്റെ ഈശ്വരൻ കഴിഞ്ഞ മാസമാണ് സിമ്പു പൂർത്തിയാക്കിയത്. ചിത്രത്തിനായുള്ള സിമ്പുവിന്റെ മേക്കോവർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. 100 കിലോ ഭാരത്തിൽ നിന്നും 30 കിലോയാണ് താരം കുറച്ചത്. മേക്കോവർ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിമ്പു സമൂഹമാധ്യമങ്ങളിൽ മൂന്നു വർഷങ്ങൾക്ക് ശേഷം സജീവമായത്.
An untold story #Atman #SilambarasanTR pic.twitter.com/xgPd1xjhOp
— Silambarasan TR (@SilambarasanTR_) December 7, 2020
ചിത്രത്തിൽ ഭാരതിരാജയും ബാല ശരവണനും പ്രധാന വേഷങ്ങളിൽ എത്തുന്നു. നിധി അഗർവാളാണ് നായിക. വളരെവേഗത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. മാധവ് മീഡിയയുടെ ബാനറിൽ ഡി കമ്പനി നിർമിക്കുന്ന ‘ഈശ്വരൻ’ എന്ന ചിത്രത്തിന് തമൻ സംഗീതം നൽകുന്നു. തിരുനാവുക്കരസ് ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.
Story highlights- simbu new look