മഞ്ഞിൻപുതപ്പണിഞ്ഞ് ഷിംല; ഉണർന്ന് ടൂറിസം മേഖലയും
കൊവിഡ് മഹാമാരി ടൂറിസം മേഖലയെ ഉൾപ്പെടെ പ്രതിസന്ധിയിൽ ആഴ്ത്തിയിരുന്നു. കൊവിഡ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും കൊവിഡിനൊപ്പം ജീവിച്ചു തുടങ്ങിയിരിക്കുന്നു ലോകജനത. ഇപ്പോഴിതാ കൊറോണ വൈറസ് ത ളർത്തിയ ഇന്ത്യയുടെ ടൂറിസം മേഖലയ്ക്ക് പുതുജീവൻ പകരുന്ന കാഴ്ചകളാണ് ഏറെ കൗതുകമാകുന്നത്. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഷിംലയുടെ കാഴ്ചകളാണ് ടൂറിസം മേഖലയ്ക്ക് ആശ്വാസമാകുന്നത്.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്കായി മനോഹരമായ മഞ്ഞിൽപൊതിഞ്ഞ കാഴ്ചകളാണ് പ്രകൃതി സമ്മാനിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച ഇവിടെ ആരംഭിച്ചത്. അതോടെ ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും വർധിക്കുന്നുണ്ട്. ഷിംലയോട് ചേർന്നുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുഫ്രി, ഫാഗു, നാർക്കണ്ട, ധരംപുരി എന്നിവടങ്ങളിലാണ് പ്രധാനമായും മഞ്ഞുവീഴ്ച കൂടുതൽ ഉള്ള സ്ഥലങ്ങൾ.
അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. കൊറോണ വൈറസ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജനുവരി അഞ്ചുവരെ കുളുമാണാലി, ഷിംല, ധർമ്മശാല എന്നിവടങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളിൽ ഹോട്ടൽ, റെസ്റ്റോറന്റ്, മറ്റ് വിപണികൾ എന്നിവയും തുറന്ന് പ്രവർത്തിക്കില്ല.
Story Highlights: snow fall in shimla