ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സംഗീത വിരുന്നും: പാട്ട് വീഡിയോ

December 27, 2020
Special Christmas Songs by Police Officers

നാളുകള്‍ ഏറെയായി ലോകം കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരേയുള്ള പോരാട്ടത്തിലാണ്. എങ്കിലും മഞ്ഞിന്റെ പുതപ്പണിഞ്ഞ് പ്രതീക്ഷകളുമായെത്തിയ ക്രിസ്മസിനെ ലോകം നിറഞ്ഞ മനസ്സാല്‍ സ്വീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും നിറയുന്നത് ക്രിസ്മസ് കാഴ്ചകളാണ്.

ശ്രദ്ധ നേടുകയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഗീത വിരുന്നിന്റെ വീഡിയോ. ജനമൈത്രി ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തില്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു കാക്കിക്കുള്ളിലെ കലാകാരന്മാരുടെ സംഗമം.

Read more: ടെന്നീസ് ബോളുകള്‍ പിയാനോയിലേയ്ക്ക് എറിഞ്ഞു; ഉയര്‍ന്നത് സുന്ദരമായ ക്രിസ്മസ് കരോള്‍ ഗാനവും

നിരവധിപ്പേരാണ് പാട്ട് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. കേരളാ മുന്‍ പൊലീസ് ചീഫ് ജേക്കബ് പുന്നൂസും വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Story highlights: Special Christmas Songs by Police Officers