‘സ്വർഗം പോലെ’- കുടുംബചിത്രം പങ്കുവെച്ച് നടി ശിവദ
സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ശിവദ. ഇടി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും ശിവദ .മലയാളത്തേക്കാൾ തമിഴിലാണ് ശിവദ ജനപ്രിയയായത്. നടൻ മുരളിയുമായി വിവാഹം കഴിഞ്ഞ ശിവദ സജീവമാണ്. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞു പിറന്ന വിശേഷവുമൊക്കെ ആരാധകരുമായി നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സുന്ദരമായൊരു കുടുംബ ചിത്രം പങ്കുവയ്ക്കുകയാണ് ശിവദ.
ഭർത്താവ് മുരളിക്കും മകൾക്കും ഒപ്പമുള്ള ചിത്രമാണ് ശിവദ പങ്കുവെച്ചത്. ‘നല്ല പാതിയുമായി പുതിയ ഒരു വർഷത്തിലേക്ക് ചുവടുവെക്കുകയാണ്. ഈ രണ്ട് സന്തുഷ്ടരായവർ രണ്ട് വശത്തായി നിൽക്കുന്നത് കൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പരമാനന്ദമാണ്. സ്വർഗം പോലെയാണ് തോന്നുന്നത്. വിവാഹ വാർഷിക ആശംസകൾ’ എന്നാണ് നടി കുറിക്കുന്നത്. അഞ്ചാം വിവാഹ വാർഷികത്തിന്റെ നിറവിലാണ് ശിവദയും മുരളിയും.
Read More: ‘ഹീറോയ്ക്ക് വീണ്ടും സ്വാഗതം’- വിജയ് സേതുപതിക്ക് ഹൃദ്യമായ സ്വീകരണം നൽകി വിഘ്‌നേഷ് ശിവൻ
കേരളകഫേ എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ ശിവദ, ലിവിങ് ടുഗദര്‍ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തി. പിന്നീട് തമിഴകത്തും ശിവദ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയ നടിയുടെ ഒന്നിലേറെ സിനിമകളാണ് തമിഴിൽ അണിയറയിൽ ഒരുങ്ങുന്നത്. സിനിമാ സീരിയല്‍ അഭിനേതാവായ മുരളീകൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്.
Story highlights- sshivada about anniversary