ക്രിക്കറ്റ് മത്സരത്തിനിടയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന; ആ പ്രണയകഥ ഇങ്ങനെ
പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ഈ പ്രൊപ്പോസല്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാണ്.
ഇന്ത്യന്‍ ഇന്നിങ്സ് 20 ഓവര്‍ പിന്നിട്ട ശേഷമായിരുന്നു ഗാലറിയില്‍ ഈ പ്രണയാഭ്യര്‍ത്ഥന. ഓസ്ട്രേലിയന്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ഇന്ത്യന്‍ ആരാധകന് പലരുടേയും ഹൃദയം കവര്‍ന്നു. കളിക്കളത്തില്‍ പോരാട്ടം കനത്തപ്പോള്‍ ഗാലറി സ്നേഹം കൊണ്ടു നിറഞ്ഞു. പ്രണായാഭ്യര്‍ത്ഥന ഓസ്ട്രേലിയന്‍ പെണ്‍കുട്ടി സ്വീകരിക്കുകയും ചെയ്തു.
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ ഈ പ്രണയിനികള്‍ ആരെന്നറിയാന്‍ ആകാംക്ഷ പ്രകടിപ്പിച്ചവരുടെ എണ്ണവും ചെറുതല്ല. ബംഗളൂരു സ്വദേശിയായ ദീപന് മണ്ഡാലിയാണ് വീഡിയോയിലെ കാമുകന്. യുവതിയാകട്ടെ ഓസ്ട്രേലിയക്കാരിയായ റോസ് വിംബുഷും. റോസിനെ പ്രൊപ്പോസ് ചെയ്യാന്‍ നേരത്തെ തന്നെ പ്ലാനൊരുക്കുയിരുന്നു ദീപന്. എന്നാല്‍ റോസ് ഇതൊന്നും അറിഞ്ഞിരുന്നില്ല. ക്രിക്കറ്റ് സ്റ്റേഡിയത്തിലെ അധികൃതരും ദീപനൊപ്പം ചേര്‍ന്നതോടെയാണ് ആ മനോഹര നിമിഷങ്ങള്‍ ക്യമാറക്കണ്ണുകളില് പതിഞ്ഞത്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്ട്രേലിയയിലെത്തിയതാണ് ദീപന്. ഡേറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്നു. റോസ് മുന്‍പ് താമസിച്ച വീട്ടിലായിരുന്നു ദീപന് താമസിക്കാനെത്തിയത്. എന്നാല്‍ അവിടേക്ക് റോസിന്റെ പേരില്‍ ചില കത്തുകള്‍ വന്നു. ആ കത്തുകള്‍ റോസിനെ ഏല്പിക്കാനായി അവരെ കണ്ടെത്തുകയായിരുന്നു ദീപന്. അങ്ങനെയാണ് ഇരുവരും സൗഹൃദത്തിലായത്.
SHE SAID YES ‼️ 💍
— Fox Cricket (@FoxCricket) November 29, 2020
📺 Watch Game 2 of the #AUSvIND ODI Series Ch 501 or 💻 Stream on Kayo: https://t.co/bb9h0qf37c
📝 Live Blog: https://t.co/cF1qvdQReT
📱Match Centre: https://t.co/IKhEAApS6r pic.twitter.com/T4yjr9YDd0
Story highlights: Story behind the marriage proposal in between the ODI match