മൈസൂരു സര്‍വകലാശാലയില്‍ എസ്പിബിയുടെ പേരില്‍ സ്റ്റഡി ചെയര്‍ ഒരുങ്ങുന്നു
കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാട് നല്‍കിയത്. സെപ്റ്റംബര്‍ 25 ന് മരണപ്പെട്ട എസ്പിബിയുടെ പാട്ടോര്‍മ്മകള്‍ ഇന്നും ആസ്വാദക മനസ്സുകളില്‍ തങ്ങി നില്ക്കുന്നു. കാലാന്തരങ്ങള്‍ക്കുമപ്പുറം ജീവിക്കുന്നവയാണ് എസ്പിബി പാടി അനശ്വരമാക്കിയ ഗാനങ്ങളും.
മരണം കവര്‍ന്നെടുത്ത എസ്പിബിയുടെ പേരില്‍ സ്റ്റഡി ചെയര്‍ ഒരുങ്ങുകയാണ് മൈസൂരു സര്‍വകലാശാലയില്‍. സര്‍വകലാശാലയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ ഒരുങ്ങുന്നതും. സ്റ്റഡി ചെയറിനുവേണ്ടി അഞ്ച് ലക്ഷത്തോളം രൂപ വകയിരിത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Read more: ‘ജാതിക്കാത്തോട്ടത്തിലെ എജ്ജാതി’ പാട്ടൊരുക്കിയവര്‍ ലാല്‍ ജോസിന്റെ സിനിമയിലും ഒരുമിച്ചെത്തുന്നു
അനശ്വര ഗായകനോടുള്ള സ്നേഹവും ആദരവുമാണ് സ്റ്റഡി ചെയറിലൂടെ പ്രതിഫലിക്കുക എന്ന് മൈസൂരു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ജി ഹേമന്ദ കുമാര്‍ പറഞ്ഞു. ഈ സ്റ്റഡി ചെയര്‍ നിരവധി കലാകാരന്മാര്ക്ക് മികച്ച അവസരങ്ങള്‍ നല്കാന് സഹായിക്കുമെന്നാണ് അധകൃതരുടെ പ്രതീക്ഷ.
Story highlights: Study Chair in the name-of SPB