വായുവില്‍ പറന്ന് കോലിയുടെ കിടിലന്‍ ക്യാച്ച്: വീഡിയോ
കൊവിഡ് 19 എന്ന മഹാമാരിയുടെ പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞെങ്കിലും ക്രിക്കറ്റ് ആവേശം അലടിക്കുകയാണ് കായികലോകത്ത്. ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര പുരോഗമിക്കുമ്പോള്‍ മത്സരത്തിനിടയിലെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ പലതും സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടുന്നു.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒരു കിടിലന്‍ ക്യാച്ചിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വായുവില്‍ പറന്നാണ് പന്ത് താരം കൈക്കുമ്പിളിലാക്കിയത്. ആദ്യ ടെസ്റ്റ് മത്സരത്തിലെ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിനിടെയായിരുന്നു കോലിയുടെ തകര്‍പ്പന്‍ പ്രകടനം. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 244 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയയുടെ 41- ാം ഓവറിലായിരുന്നു കോലിയുടെ കിടിലന്‍ ക്യാച്ച്. കാമറൂണ്‍ ഗ്രീനിനെ പുറത്താക്കിയതും ഇന്ത്യന്‍ നായകന്റെ ഈ പറക്കും ക്യാച്ച് തന്നെയാണ്.
Read more: ഈ ക്ലാസിന് ഫീസില്ല; ആദിവാസി കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന അധ്യാപിക
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 53 റണ്‍സിന്റെ ലീഡുണ്ട്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 72.1 ഓവറില്‍ 191 റണ്‍സാണ് അടിച്ചെടുത്തത്. ഈ മാസം 21 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.
Cameron Green's debut innings was stopped short by an absolute classic from Virat Kohli – and the Indian captain enjoyed it a lot! #OhWhatAFeeling@toyota_Aus | #AUSvIND pic.twitter.com/krXXaZI1at
— cricket.com.au (@cricketcomau) December 18, 2020
Story highlights: Stunning Catch by Virat Kohli