പ്രിയപ്പെട്ട സാന്റയ്ക്ക് അല്ലിയുടെ കത്ത്; ചിത്രം പങ്കുവെച്ച് സുപ്രിയ
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അല്ലിയേയും പരിചിതമാണ് ആരാധകര്‍ക്ക്. അല്ലിയുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയക്കാറുമുണ്ട്. ക്രിസ്മസ് കാലത്ത് അല്ലി സാന്റായ്ക്ക് എഴുതിയ ഒരു കത്താണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമ്മാനങ്ങളുമായി സാന്റ ക്ലോസ് വരില്ലെന്നറിഞ്ഞതിലുള്ള സങ്കടമാണ് അല്ലി കത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട സാന്റാ, എനിക്കായി ഒരു സമ്മാനം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാനത്ര നല്ല കുട്ടിയല്ലെങ്കിലും സാന്റയേയും സാന്റയുടെ മാനുകളേയും എനിക്ക് ഏറെ ഇഷ്ടമാണ്. സ്നേഹത്തോടെ അല്ലി’ എന്നാണ് അല്ലിയുടെ കത്ത്.
Read more: സൂരരൈ പോട്രു രത്നം പോലുള്ള സിനിമ; അഭിനന്ദനവുമായി സാമന്ത
‘സന്തോഷത്തിന്റെ സമയമാണ് ക്രിസ്മസ്. ഡിസംബര്‍ ഇങ്ങെത്തി. ഈ വര്‍ഷം മുഴുവനും ലോക്ക്ഡൗണ്‍ ആയിരുന്നുവെന്നതുപോലെ തോന്നുന്നു. ഈ വര്‍ഷം ക്രിസ്മസിന് സാന്റയില്‍ നിന്നും ഒരു സമ്മാനം ലഭിക്കുമോ എന്ന് എനിക്കുറപ്പില്ലെന്ന് ഞാന്‍ അല്ലിയോട് പറഞ്ഞു. ഉടനെ പോയി അവള് എഴുതിയതാണ് ഈ കത്ത്’. സുപ്രിയ കത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Story highlights: Supriya shares christmas letter of daughter Ally