ഇത് പറക്കും സിൽക്ക്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഫീൽഡിങ് പ്രകടനം, വൈറൽ വീഡിയോ
കളിക്കളത്തിലും ഗ്യാലറിയിലും ഒരുപോലെ ആവേശത്തിരയിളക്കം സൃഷ്ടിക്കുന്ന ഒന്നാണ് ക്രിക്കറ്റ്. കളിക്കിടയിലെ ചില പ്രകടനങ്ങൾ മിക്കപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് ആരാധകരെ മുഴുവൻ ഹരം കൊള്ളിച്ച ഒരു ഫീൽഡിങ് പ്രകടനത്തിന്റെ വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം നടന്ന ബിഗ് ബാഷ് ലീഗിൽ ഓസ്‌ട്രേലിയൻ താരം ജോർദാൻ സിൽക്കിന്റെ പ്രകടനമാണ് കായികലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടുന്നത്.
ബിബിഎൽ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിലാണ് സിഡ്‌നി സിക്‌സേഴ്‌സിന്റെ താരമായ ജോർദാൻ മികച്ച ഫീൽഡിങ് പുറത്തെടുത്തത്. മത്സരത്തിൽ ഹൊബാർട്ട് ഹരികെയ്ൻസിന്റെ ബാറ്റിങ്ങിനിടയിലാണ് സിൽക്കിന്റെ പറക്കും ക്യാച്ച് പ്രത്യക്ഷപ്പെട്ടത്. കളിയുടെ 15 ആം ഓവർ ബോള് ചെയ്തത് സ്റ്റീവ് ഒക്കീഫിയാണ്. ആദ്യ അഞ്ച് ബോളുകളിൽ നിന്നും ഇൻഗ്രാം- ടീം ഡേവിഡ് കൂട്ടുകെട്ട് മികച്ച റൺ വേട്ട നടത്തി. ഇൻഗ്രാം ആറാം പന്തിൽ ബൗണ്ടറിയ്ക്ക് ശ്രമിക്കുമ്പോഴാണ് ജോർദാൻ സിൽക്ക് പറന്നെത്തി പന്ത് കൈപ്പിടിയിൽ ഒതുക്കിയത്.
Read also:സെന്‍സറിങ് പൂര്‍ത്തിയാക്കി ഷെയ്ന്‍ നിഗം നായകനായെത്തുന്ന വെയില്‍
അതേസമയം സിൽക്ക് ബൗണ്ടറി സേവ് ചെയ്തെങ്കിലും കളിയിൽ ഇൻഗ്രാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 42 പന്തിൽ നിന്നും 55 റൺസാണ് താരം അടിച്ചെടുത്തത്. മത്സരത്തിൽ 178 റൺസ് എടുത്ത ഹൊബാർട്ട്, സിഡ്‌നി സിക്‌സേഴ്‌സിനെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസിൽ പറഞ്ഞയയ്ക്കുകയായിരുന്നു.
Get absolutely stuffed, Jordan Silk. More hang time than an NBA player.#BBL10 pic.twitter.com/r2G8ifflGl
— Nick Hancock, PhD (@NickoHancock) December 10, 2020
Story Highlights:Sydney Sixers’ Jordan Silk’s stunning save video