സെയ്ഫ് അലി ഖാനെയും കരീനയെയും കുക്കിംഗ് പഠിപ്പിച്ച് തൈമൂർ- രസകരമായ ചിത്രങ്ങൾ

നടൻ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂർ സമൂഹമാധ്യമങ്ങളുടെ പ്രിയ താരമാണ്. തൈമൂറിന്റെ രസകരമായ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഒരു ഹോട്ടൽ ജീവനക്കാരന്റെ പിറന്നാളിന് പാട്ടുപാടുന്ന തൈമൂറിന്റെ വീഡിയോ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, സെയ്ഫ് അലി ഖാനെയും കരീനയെയും കുക്കിംഗ് പഠിപ്പിക്കുന്ന തൈമൂറിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
സെയ്ഫ് അലി ഖാന്റെ ഫാൻ പേജിലൂടെയാണ് ചിത്രങ്ങൾ പ്രചരിച്ചത്. ഹിമാചൽ പ്രദേശിലെ ഒരു ഹോട്ടലിൽ നിന്നുള്ള ചിത്രങ്ങളാണിത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സെയ്ഫ് അലി ഖാനൊപ്പം എത്തിയതാണ് കരീനയും തൈമൂറും. തൈമൂറിന്റെ വിശേഷങ്ങൾക്കെല്ലാം വളരെയധികം സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അടുത്തിടെ പട്ടൗഡി പാലസിൽ കൃഷി തിരക്കിലേർപ്പെട്ട തൈമൂറിന്റെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.
അതേസമയം, സ്പാനിഷ് അധ്യാപികയ്ക്കൊപ്പമുള്ള തൈമൂറിന്റെ ചിത്രങ്ങൾ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തൈമൂറിനെ വീടിനുള്ളിൽ പിടിച്ചിരുത്താൻ പ്രയാസപ്പെടുന്നതായി കരീന കപൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ സമയത്ത് ഒട്ടേറെ കാര്യങ്ങൾ തൈമൂറിനായി താരദമ്പതികൾ കണ്ടെത്തിയിരുന്നു.
Read More: ഡിസംബറിനെ വരവേറ്റ് ഭാവന; ശ്രദ്ധ നേടി ചിത്രങ്ങള്
വീടിനുള്ളിൽ ഇരിക്കാൻ തീരെ ഇഷ്ടമില്ലാത്ത കുട്ടിയാണ് തൈമൂർ. അതുകൊണ്ട് തന്നെ തൈമൂറിനെ പിടിച്ചിരുത്താൻ കരീന കണ്ടെത്തിയ വഴികളും രസകരമാണ്. മുഖത്ത് ചായം പൂശി കൊടുത്തും , പുൽത്തകിടിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയുമൊക്കെയാണ് തൈമൂറിന്റെ ക്വാറന്റീൻ ദിനങ്ങൾ കരീനയും സെയ്ഫും നിയന്ത്രിച്ചത്. തൈമൂർ പുറത്തിറങ്ങിയാൽ ചെറുപ്പം മുതൽ ക്യാമറക്കണ്ണുകൾ തേടിവരാറുണ്ട്. ക്യാമറയുമായി പിന്നാലെ വരുന്നവർ തന്റെ സുഹൃത്തുക്കളാണെന്നാണ് തൈമൂറിന്റെ ധാരണയും. അതേസമയം, രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കരീനയും സെയ്ഫും.
Story highlights- taimur ali khan’s cooking session