തെലുങ്ക് സിനിമാലോകത്തെ യുവതാരനിര ഒറ്റ ഫ്രെയിമിൽ- ശ്രദ്ധനേടി വിജയ് ദേവരകോണ്ട പങ്കുവെച്ച ചിത്രം
താരങ്ങളെല്ലാം ഒത്തുചേരുന്നത് എന്നും പ്രേക്ഷകർക്ക് കൗതുകമുള്ള കാഴ്ചയാണ്. ഇപ്പോഴിതാ, തെലുങ്ക് യുവതാരങ്ങളെല്ലാം ഒറ്റ ഫ്രെയിമിലുള്ള ഒരു ചിത്രം ശ്രദ്ധനേടുകയാണ്. ജനപ്രിയ തെലുങ്ക് നിർമ്മാതാവ് ദിൽ രാജുവിന്റെ അൻപതാം പിറന്നാളിനോടനുബന്ധിച്ചാണ് താരങ്ങൾ ഒത്തുകൂടിയത്. ദിൽ രാജുവിനായ മകൾ ഹൻഷിത റെഡ്ഡി ഹൈദരാബാദിലെ വീട്ടിലൊരുക്കിയ പാർട്ടിലാണ് താരങ്ങളെല്ലാം എത്തിയത്.
ടോളിവുഡിലെ പ്രശസ്തരായ മഹേഷ് ബാബു, പവൻ കല്യാൺ, പ്രഭാസ്, രാം ചരൺ, ചിരഞ്ജീവി, റാം, വിജയ് ദേവേരക്കൊണ്ട, പൂജ ഹെഗ്‌ഡെ, സാമന്ത അക്കിനേനി, നാഗ ചൈതന്യ, രാശി ഖന്ന, യഷ്, അഖിൽ അക്കിനേനി തുടങ്ങിയ താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
The Big Boys and the kid!
— Vijay Deverakonda (@TheDeverakonda) December 18, 2020
Last night 🙂 pic.twitter.com/mrabRRgSg9
ചടങ്ങിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വിജയ് ദേവരകോണ്ടയാണ് ചിത്രം ആദ്യം പങ്കുവെച്ചത്. ദിൽ രാജു, രാം ചരൺ, രാം പോതിനേനി, പ്രഭാസ്, മഹേഷ് ബാബു, പ്രഭാസ്, നാഗ ചൈതന്യ എന്നിവരോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോയ്‌സും കുട്ടികളും എന്ന ക്യാപ്ഷനും നൽകി താരം. സൂപ്പർതാരങ്ങൾക്ക് പുറമെ സമാന്ത, പൂജ ഹെഗ്‌ഡെ, രാശി ഖന്ന, അനുപമ പരമേശ്വരൻ, നിവേത പെതുരാജ് തുടങ്ങിയ നിരവധി ദിവാസുകളും ചടങ്ങിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Story highlights- Telugu superstars in single frame