മഹത്തായ ഭാരതീയ അടുക്കളയുടെ കഥയുമായി ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

അടുക്കള ചെറിയൊരു വിഷയമല്ല. അടുക്കള കേന്ദ്രീകൃതമായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. മഹത്തായ ഭാരതീയ അടുക്കള എന്നാണ് ചിത്രത്തിന്റെ ടാഗ്-ലൈന്‍. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രംകൂടിയാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.
ജിയോ ബേബി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ദിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സാലു കെ തോമസ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഫ്രാന്‍സിസ് ലൂയിസ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തിനുണ്ട്. സംവിധായകനായ ജിയോ ബേബി ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും.
Story highlights: The Great Indian Kitchen Official Teaser