ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങള്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക്

December 27, 2020
Two films by one director to the International Film Festival

ഇരുപത്തിയഞ്ചാമത് കേരള സംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇടം നേടിയിരിക്കുകയാണ് ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങള്‍. ഡോണ്‍ പാലാത്തറ സംവിധാനം നിര്‍വഹിച്ച 1956 മധ്യതിരുവിതാംകൂര്‍, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ ചിത്രങ്ങളാണ് ചലച്ചിത്രമേളയില്‍ ഇടം നേടിയിരിക്കുന്നത്. കാലിഡോസ്‌കോപ്പ്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണു ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുക. 2021 ഫെബ്രുവരിയിലാണ് ചലച്ചിത്രമേള.

മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേള, സ്‌പെയിനില്‍ നടക്കുന്ന ഇന്‍ഡീ ഇന്‍ഡ്യ എന്നീ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം 1956 മധ്യതിരുവിതാംകൂറിന്റെ ഇന്‍ഡ്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണ്. എന്നാല്‍, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിന്റെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനം ആണ് ഫെസ്റ്റിവലിലേത്.

ഒരു കാറില്‍ ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചിരുക്കുന്ന ഒരു റിലേഷന്‍ഷിപ്പ് ഡ്രാമയാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം. റിമാ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കേ ജോര്‍ജ്ജ് ആചിത്രത്തിന്റെ നിര്‍മാണം. സജി ബാബു ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

ഭൂപരിഷ്‌കരിണത്തിനും മുന്‍പേ ഇടുക്കിയിലേക്ക് കുടിയേറിയ ഒരു പറ്റം കൃഷിക്കാര്‍ നടത്തുന്ന ഒരു വേട്ടയുടെ കഥയാണ് 1956 മധ്യതിരുവിതംകൂര്‍ എന്ന ചിത്രം പറയുന്നത്. ആര്‍ട്ട്ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിലാഷ് കുമാറാണു ചിത്രത്തിന്റെ നിര്‍മാണം. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കൂടിയാണ് ഇത്. ജെയ്ന്‍ ആന്‍ഡ്രൂസ്, ആസിഫ് യോഗി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights: Two films by one director to the International Film Festival