അതിശയിപ്പിക്കുന്ന മേക്കോവറില്‍ സെന്തില്‍ കൃഷ്ണ; ശ്രദ്ധനേടി ‘ഉടുമ്പ്’ ഫസ്റ്റ്‌ലുക്ക്

December 30, 2020
Udumbu first look poster

സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സെന്തില്‍ കൃഷ്ണ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ഗാങ്സ്റ്റര്‍മാരുടേയും ഡോണുകളുടേയും കഥ പറയുന്ന ചിത്രമാണ് ഉടുമ്പ്. ഒരു ഡാര്‍ക് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതും. അലന്‍സിയര്‍, ഹരീഷ് പേരാടി, സാജല്‍ സുദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പുതുമുഖ താരം എയ്ഞ്ചലീന ലെയ്‌സെന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Udumbu first look poster