‘5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം അവന്‍ ജനിച്ചു, ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ’; ചാര്‍ലിയുടെ ഓര്‍മയില്‍ ഉണ്ണി ആര്‍

December 24, 2020
Unni R About Charlie Movie

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ചാര്‍ലി. 2015-ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നുകൂടിയായിരുന്നു ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി തിരുവോത്ത്, നെടുമുടി വേണു, അപര്‍ണ ഗോപിനാഥ്, ചെമ്പന്‍ വിനോദ്, കല്‍പന, സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, കെ പി എ സി ലളിത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചാര്‍ലി എന്ന കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണതയിലെത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന അഭിനയപ്രിതിഭയ്ക്ക് സാധിച്ചു.

മാര്‍ട്ടിന് പ്രക്കാട്ടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഉണ്ണി ആറിന്റേതാണ് ചിത്രത്തിന്റെ കഥ. ഉണ്ണി ആറും സംവിധായകനും ചേര്‍ന്ന് തിരക്കഥയൊരുക്കി. ഇപ്പോഴിതാ ചാര്‍ലിയുടെ അഞ്ചാം വര്‍ഷത്തില്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഉണ്ണി ആര്‍.

Read more: ശ്രദ്ധ നേടി മൃദുലയുടേയും യുവകൃഷ്ണയുടേയും വിവാഹനിശ്ചയ വീഡിയോ

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം അവന്‍ ജനിച്ചു. ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ… എന്നുകുറിച്ചുകൊണ്ടാണ് ചാര്‍ലിയുടെ ഓര്‍മ്മ ഉണ്ണി ആര്‍ പങ്കുവെച്ചത്. കൂടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013-ല്‍ മദ്രാസിലെ ഒരു കഫേയിലിരുന്ന് ചാര്‍ലി എന്ന കഥാപാത്രത്തെക്കുറിച്ച് ആദ്യം എഴുതിയ വരികളും ഉണ്ണി ആര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘അയാള്‍ കാറ്റിനെപ്പോലെ, ജാതിയോ മതമോ ഇല്ലാത്തവന്‍, ലോകത്തോട് മുഴുവന്‍ പ്രണയം. വേണമെങ്കില്‍ ഒരു ജിന്നെന്ന് വിളിക്കാം.’ എന്നായിരുന്നു ചാര്‍ലിയെക്കുറിച്ച് ആദ്യം കുറിച്ചത്.

Story highlights: Unni R About Charlie Movie