സെന്‍സറിങ് പൂര്‍ത്തിയാക്കി ഷെയ്ന്‍ നിഗം നായകനായെത്തുന്ന വെയില്‍

December 11, 2020
Veyil Censoring Completed

കുറഞ്ഞ കാലയളവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് ഷെയ്ന്‍ നിഗം. അതിശയിപ്പിക്കുന്ന അഭിനയവും കഥാപാത്രങ്ങളിലെ വ്യത്യസ്തതയും താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘വെയില്‍’. വെയിലിന്റെ സെന്‍സറിങ്ങും പൂര്‍ത്തിയായി. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതും.

ആഗസ്റ്റിലാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രേക്ഷകരിലേക്കെത്തിയത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രംകൂടിയാണ് ‘വെയില്‍’. ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതും. ട്രെയ്ലറില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ താരങ്ങളും വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി.

Read more: പൃഥ്വിരാജിന്റെ ‘കുരുതി’ ഒരുങ്ങുന്നു; പൂജാ ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ

നവാഗതനായ ശരത് മേനോന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നു. നിരവധി താരനിരകളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Veyil Censoring Completed