‘കുറെ കഥകൾ ബാക്കിവെച്ച് അവൻ പോയി; സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിൽ വിജയ് ബാബു
അന്തരിച്ച സംവിധായകൻ നരണിപ്പുഴ ഷാനവാസിന് ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം. നടനും നിർമാതാവുമായ വിജയ് ബാബു ഉൾപ്പെടെയുള്ളവർ ഷാനവാസിന്റെ വിയോഗത്തിൽ പ്രതികരിച്ചു. ‘ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി…. നമ്മുടെ സൂഫി, ഷാനു നിനക്ക് വേണ്ടി ഞങ്ങൾ പരമാവധി ശ്രമിച്ചു, ഒരുപാട് സ്നേഹം’ എന്നാണ് വിജയ് ബാബു കുറിച്ചത്.
ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാനവാസ്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്.
സൂഫിയും സുജാതയും ആണ് അവസാനമായി ഷാനവാസ് സംവിധായകനായ ചിത്രം. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ ചിത്രസംയോജന രംഗത്തും ഷാനവാസ് ശ്രദ്ധേയനാണ്. 2015 ല്‍ അദ്ദേഹം ‘കരി ‘എന്ന ചിത്രം സംവിധാനം ചെയ്തു. നിരവധി ചലച്ചിത്രോത്സവങ്ങളിലും പ്രദര്‍ശിപ്പച്ച കരി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ഷാനവാസ് സംവിധാനം നിര്‍വഹിച്ച സൂഫിയും സുജാതയും. ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും നരണിപ്പുഴ ഷാനവാസ് ആണ്. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിർമിച്ചത്.
ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി…. നമ്മുടെ സൂഫി.. We tried our best for u shaanu … love u lots
Posted by Vijay Babu on Wednesday, December 23, 2020
Story Highlights:vijay babu facebook post about naranippuzha shanavas