വിജയ്-യുടെ മാസ്റ്റര്‍ സെല്‍ഫി; ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട സെലിബ്രിറ്റി പോസ്റ്റ്
വിജയ്-യുടെ മാസ്റ്റര്‍ സെല്‍ഫിയാണ് ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട സെലിബ്രിറ്റി പോസ്റ്റ്. രണ്ട് ലക്ഷത്തോളം പേരാണ് മാസ്റ്റര്‍ സെല്‍ഫി റീട്വീറ്റ് ചെയ്തത്. വിജയ് പ്രധാന കഥാപാത്രമായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ നെയ്വേലി സെറ്റില്‍ നിന്നും ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ഈ സെല്‍ഫി ചിത്രം.
അതേസമയം ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.
അടുത്തിടെയാണ് മാസ്റ്ററിന്റെ ടീസര്‍ പുറത്തെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു ടീസര്‍. വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.
മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. സത്യന്‍ സൂര്യനാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
Thank you Neyveli pic.twitter.com/cXQC8iPukl
— Vijay (@actorvijay) February 10, 2020
Story highlights: Vijay Master Selfie