22,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടി വിരാട് കോലി

December 1, 2020
Virat Kohli fastest to reach 22000 international runs

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ക്രിക്കറ്റ് കരിയറില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. അതിവേഗം 22,000 റണ്‍സ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 418 മത്സരങ്ങളില്‍ നിന്നുമാണ് വിരാട് കോലിയുടെ ഈ നേട്ടം.

കഴിഞ്ഞ ദിവസം സിട്‌നിയില്‍ വെച്ചു നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിലായിരുന്നു കോലി ഈ നേട്ടം കൈവരിച്ചത്. വ്യക്തിഗത സ്‌കോര്‍ 11-ല്‍ എത്തിയപ്പോഴേയ്ക്കും താരം 22,000 എന്ന റണ്‍സിലെത്തി. മത്സരത്തില്‍ 87 പന്തുകളില്‍ നിന്നുമായി 89 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഇതില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നു.

അതേസമയം 22,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി. അന്താരാഷ്ട്ര തലത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ താരവും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

Story highlights: Virat Kohli fastest to reach 22000 international runs