ട്വന്റി20 ക്രിക്കറ്റില്‍ പുതിയ നേട്ടവുമായി വിരാട് കോലി

December 7, 2020
Virat Kohli sets new India captaincy records

ട്വന്റി20 ക്രിക്കറ്റ് കരിയറില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് വിരാട് കോലി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടി20 പരമ്പര കൂടി വിജയിച്ചപ്പോള്‍ തുടര്‍ച്ചയായ ഒമ്പതാം ജയമാണ് കോലിപ്പട ടി20യില്‍ നേടിയിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വിജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യ നായകന്‍ എന്ന റെക്കോര്‍ഡാണ് വിരാട് കോലി നേടിയിരിക്കുന്നത്. 2018-2019 സീസണില്‍ ഓസ്‌ട്രേിലിയന്‍ മണ്ണില്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയിരുന്നു.

അന്താരാഷ്ട്രതലത്തില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വിജയം നേടുന്ന രണ്ടാമത്ത നായകന്‍കൂടിയാണ് കോലി. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളിലും ട്വന്റി20 പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡും വിരാട് കോലിയുടെ പേരിലാണ്.

Story highlights: Virat Kohli sets new India captaincy records