ദശകത്തിലെ മികച്ച ക്രിക്കറ്റ് താരമായി വിരാട് കോലി
ദശകത്തിലെ മികച്ച ക്രിക്കറ്റ് താരമായി വിരാട് കോലിയെ തെരഞ്ഞെടുത്ത് ഐസിസി. സര്‍ഗാരി സോബേഴ്‌സ് അവാര്‍ഡാണ് കോലിക്ക്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്‌കാരം. മൂന്ന് ഫോര്‍മാറ്റുകളിലായി 20,936 റണ്‍സാണ് വിരാട് കോലി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയില്‍ അടിച്ചെടുത്തത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയില്‍ 66 സെഞ്ചുറികളും 94 അര്‍ധ സെഞ്ചുറികളും കോലി നേടിയട്ടുണ്ട്. ദശകത്തിലെ ഏകദിന ക്രിക്കറ്റിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരവും കോലിയാണ്. 2010 മുതലുള്ള കാലയളവില്‍ ഏകദിനത്തില്‍ പതിനായിരം റണ്‍സ് നേടുന്ന ഏക താരവും വിരാട് കോലിയാണ്. 39 സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും താരം ഏകദിനത്തില്‍ ഈ ദശകത്തില്‍ നേടിയിട്ടുണ്ട്.
അതേസമയം ദശകത്തിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായി ഐസിസി തെരഞ്ഞെടുത്തത് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയാണ്. പത്തുവര്‍ഷത്തിനിടെയില്‍ 65.79 ശരാശരിയില്‍ 7040 റണ്‍സാണ് ടെസ്റ്റില്‍ സ്മിത്ത് അടിച്ചെടുത്തത്. 26 സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
Story highlights: Virat Kohli wins Award for Male Cricketer of the Decade