കളിക്കളത്തില്‍ ധോണിയെ മിസ് ചെയ്യുന്നുവെന്ന് ആരാധകര്‍; ഉള്ളുതൊടുന്ന മറുപടിയുമായി വിരാട് കോലി: വീഡിയോ

December 8, 2020
Virat Kohli's reaction to 'miss you MS Dhoni' poster

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ ഓര്‍മ്മകള്‍ പല മത്സരങ്ങളിലും പ്രതിഫലിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും നിറയുന്നത്.

ഓസ്‌ട്രേലിയ- ഇന്ത്യ രണ്ടാം ടി20 മത്സരത്തിനിടെയായിരുന്നു സംഭവം. പരമ്പരയില്‍ ധോണിയെ മിസ് ചെയ്യുന്നുവെന്നുള്ള ബാനര്‍ ഉയര്‍ത്തുകയായിരുന്നു ഗാലറിയിലുണ്ടായിരുന്നവര്‍. മിസ് യു എം എസ് ധോണി എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്. ഫീല്‍ഡിങ്ങിലായിരുന്ന വീരാട് കോലി ഈ ബാനറിനോട് പ്രതികരിക്കുന്ന വീഡിയോയാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്.

ആംഗ്യ ഭാഷയിലൂടെ തനിക്കും ധോണിയെ മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു കോലിയുടെ പ്രതികരണം. താരത്തിന്റെ പ്രതികരണത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെ ടി20 രരമ്പര സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു വിജയം.

Story highlights: Virat Kohli’s reaction to ‘miss you MS Dhoni’ poster