വിരാട പർവ്വത്തിൽ അമ്പരപ്പിക്കുന്ന ലുക്കുമായി റാണാ ദഗ്ഗുബതി- ഫസ്റ്റ് ലുക്ക് പോസ്റ്റർ

December 14, 2020

നടൻ റാണാ ദഗ്ഗുബതി വേഷമിടുന്ന പുതിയ ചിത്രമാണ് വിരാട പർവ്വം. റാണയുടെ മുപ്പത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് വിരാട പർവ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. രാവണ്ണ എന്ന നക്സലൈറ്റിന്റെ വേഷത്തിലാണ് ചിത്രത്തിൽ റാണാ അഭിനയിക്കുന്നത്. പോസ്റ്ററിൽ ആയുധധാരിയായ റാണയെയാണ് കാണാൻ സാധിക്കുക.

ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ അതിവേഗം പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ റാണയുടെ പിറന്നാൾ ദിനത്തിൽ പങ്കുവയ്ക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. റാണയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായണ് വിരാട പർവ്വം. ചിത്രത്തിൽ ഇവർക്ക് പുറമെ, പ്രിയാമണി, നന്ദിത ദാസ്, നവീൻ ചന്ദ്ര, സറീന വഹാബ്, രാഹുൽ രാമകൃഷ്ണൻ, ഈശ്വരി റാവു, സായ് ചന്ദ് തുടങ്ങിയ വൻ താരനിരയുണ്ട്.

Read more: 5 തവണ ദേശീയ പുരസ്‌കാരം ലഭിച്ച കലാസംവിധായകന്‍ പി കൃഷ്ണമൂര്‍ത്തി ഓര്‍മയാകുമ്പോള്‍…

വേണു ഉഡുഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടിയും സംവിധായികയുമായ നന്ദിത ദാസ് ഈ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്. ‘മഹാനടി’യുടെ ഛായാഗ്രാഹകൻ ഡാനി സാഞ്ചസ്-ലോപ്പസാണ് വിരാട പർവ്വത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. , സുരേഷ് ബോബിലി സംഗീതം. ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ സ്റ്റെഫാൻ റിക്ടർ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നു.

Story highlights- virata parvvam first look poster