വിഷ്ണു ഉണ്ണികൃഷ്ണനും രേഷ്മരാജനും മുഖ്യകഥാപാത്രങ്ങൾ; പുതിയ ചിത്രം ഒരുങ്ങുന്നു
നടനായും തിരക്കഥാകൃത്തായും വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച നടനാണ് വിഷ്ണു ഉണ്ണികൃഷ്‌ണൻ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘രണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ബിനു ലാൽ ഉണ്ണിയുടേതാണ്.
ചിത്രത്തിന്റെ ഷൂട്ട് ഈ മാസം 19-ന് ആരംഭിക്കും. അന്ന രേഷ്മരാജൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശർമ്മ, രഞ്ജി കാങ്കോൽ, ബാബു അന്നൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Read also: ചില വേദന കാലത്തിനും മായ്ക്കാനാകില്ല; മകള്‍ നന്ദനയുടെ ജന്മദിനത്തില്‍ ഉള്ളുതൊടുന്ന വാക്കുകളുമായി കെ എസ് ചിത്ര
ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘രണ്ട്’. അനീഷ് ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് എഡിറ്റിംഗ്. റഫീഖ് അഹമദ് ഗാനരചന നിർവഹിക്കുന്നു.
Read also:അവർ ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയാണെന്ന് തോന്നുന്നു; മക്കളുടെ രസകരമായ ചിത്രങ്ങൾ പങ്കുവെച്ച് സംവൃത
Story Highlights:Vishnu Unnikrishnan Reshma Rajan film shooting starts soon