രോഗ പ്രതിരോധശേഷിക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍
കൊവിഡ് 19 എന്ന മഹാമാരിയുടെ ഇക്കാലത്ത് ഒരു പക്ഷെ പലരും കൂടുതലായി കേട്ട ഒരു വാക്കാണ് രോഗ പ്രതിരോധശേഷി എന്നത്. ഓരോരുത്തരിലും രോഗ പ്രതിരോധശേഷി വ്യത്യസ്ത തരത്തിലാണ്. രോഗ പ്രതിരോധശേഷി കുറവുള്ളവരെയാണ് കൊറോണ വൈറസ് അടക്കമുള്ള രോഗാണുക്കള്‍ കൂടുതലായി ബാധിക്കുക. പെട്ടെന്ന് ഒരു ദിവസംകൊണ്ട് മെച്ചപ്പെടുത്താന്‍ സാധിക്കുന്ന ഒന്നല്ല രോഗ പ്രതിരോധശേഷി എന്നത്. അതിന് ക്യത്യമായ വ്യായാമവും ഭക്ഷണ രീതിയുമൊക്കെ ആവശ്യമാണ്.
രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. നട്സുകളില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച ബദാമില്‍. ദിവസവും നാലോ അഞ്ചോ എണ്ണം ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ആരോഗ്യകരമാണ്.
അതുപോലെതന്നെ നിലക്കടലയിലും വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. നിശ്ചിത അളവില്‍ നിലക്കടല കഴിക്കുന്നതും രോഗ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നട്സിന് പുറമെ ഇലക്കറികളിലും വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു നേരമെങ്കിലും ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
അതുപോലെതന്നെ പഴവര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കിവി പഴം വിറ്റാമിന്‍ ഇയാല്‍ സമ്പന്നമാണ്. നെല്ലിക്കയിലും വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഏറെ ആരോഗ്യകരമാണ്.
Story highlights: Vitamin E Rich Foods For Immunity