വധുവിന് കൊവിഡ്; പിപിഇ കിറ്റ് ധരിച്ച് കൊവിഡ് സെന്ററില്‍ വിവാഹവും
നാളുകള്‍ ഏറെയായി കൊവിഡ് പ്രതിസന്ധിയിലാണ് ലോകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കൊവിഡ്ക്കാലത്ത് പല മേഖലകളിലും കനത്ത പ്രസിന്ധിയും നേരിട്ടു. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കൊവിഡ്ക്കാഴ്ചകളും നിരവധിയാണ്.
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടു നടന്ന ഒരു വിവാഹത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. വിവാഹത്തിന് തൊട്ടു മുമ്പ് വധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ പിപിഇ കിറ്റ് ധരിച്ചായിരുന്നു വിവാഹ ചടങ്ങ്. വധുവും വരനും പൂജാരിയും പിപിഇ കിറ്റ് ധരിച്ചു.
രാജസ്ഥാനിലെ ഒരു കൊവിഡ് സെന്ററില്‍ വെച്ചായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഈ വിവാഹം. വിവാഹ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ പങ്കുവയ്ക്കുന്നുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്തവരും പിപിഇ കിറ്റ് ധരിച്ചിരുന്നു.
#WATCH Rajasthan: A couple gets married at Kelwara Covid Centre in Bara, Shahbad wearing PPE kits as bride's #COVID19 report came positive on the wedding day.
— ANI (@ANI) December 6, 2020
The marriage ceremony was conducted following the govt's Covid protocols. pic.twitter.com/6cSPrJzWjR
Story highlights: Wedding with PPE kit viral video