ഈ ക്ലാസിന് ഫീസില്ല; ആദിവാസി കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കുന്ന അധ്യാപിക
വിദ്യാഭ്യാസം അവകാശമാണെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും പല കാരണങ്ങളാല്‍ പല കുട്ടികള്‍ക്കും വേണ്ട വിധത്തില്‍ വിദ്യാഭ്യാസം ലഭ്യമാകുന്നില്ല. എന്നാല്‍ പാവപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്കി മാതൃകയാകുകയാണ് ഒരു അധ്യാപിക. മാന്‍ഷി സത്പതി എന്നാണ് ഈ അധ്യാപികയുടെ പേര്.
ഭുവനേശ്വറിലെ ഒരു ചേരിയിലെ ദിവസക്കൂലിക്കാരായ തെഴിലാളികളുടെ മക്കള്‍ക്കാണ് പൂര്‍ണ്ണമായും സൗജന്യമായി മാന്‍ഷി സത്പതി വിദ്യാഭ്യാസം നല്‍കുന്നത്. ക്ലാസ്റൂമിന് പുറത്താണ് ഈ വിദ്യാഭ്യാസം എന്നതും ശ്രദ്ധേയമാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇവിടം വിട്ടുപോകാന്‍ ഇവര്‍ തയാറാകുന്നില്ല. അക്കാരണത്താലണ് അധ്യാപിക അവര്‍ക്കരികിലെത്തി വിദ്യാഭ്യാസം നല്‍കുന്നത്.
Story highlights: പാഴ്സലുമായി വീട്ടിലെത്തിയവരെ വിരുന്നൂട്ടിയ സ്നേഹമനസ്സ്: വീഡിയോ
ഏകദേശം നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് മാന്‍ഷി സത്പതി ക്ലാസുകള്‍ നല്കുന്നു. ഇംഗ്ലീഷ്, കണക്ക്, ഒറിയ, പൊതുവിജ്ഞാനം എന്നിവയാണ് പ്രധാനമായും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. മാത്രമല്ല സംഗീതം, നൃത്തം, ചിത്രരചന തുടങ്ങി പാഠ്യേതര വിഷയങ്ങളില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും നല്കുന്നു.
ചോക്ലേറ്റുകളും ബിസ്കറ്റുകളും ഒക്കെ നല്‍കിയാണ് ഓരോ കുട്ടികളേയും ക്ലാസിലെത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവശ്യമായ പരിശീലനവും അധ്യാപിക നല്കുന്നു.
Story highlights: Woman teaches tribal children for free