ഇതാണ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ച പോളണ്ടിലെ ആ സ്വിമ്മിങ് പൂൾ…
പ്രകൃതി ഒരുക്കുന്ന അത്ഭുത പ്രതിഭാസങ്ങൾ പോലെത്തന്നെ പലപ്പോഴും മനുഷ്യന്റെ നിർമിതിയും കാഴ്ചക്കാരെ അത്ഭുതപ്പെടുത്താറുണ്ട്. ഇത്തരത്തിൽ മനോഹരവും വ്യത്യസ്തവുമായ ഒരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ഒന്നാണ് ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വിമ്മിങ് പൂളായ ഡീപ്സ്പോട്ട്. പോളണ്ടിലേ വാർസോയ്ക്ക് സമീപമായാണ് ഈ പൂൾ സ്ഥിതിചെയ്യുന്നത്.
150 അടി താഴ്ചയുള്ള ഈ പൂളിൽ 8000 ക്യൂബിക് മീറ്ററോളം വെള്ളം ഉണ്ട്. അതേസമയം പൂളിനോട് ചേർന്ന് താമസ മുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുറികളിൽ നിന്നും പൂളിനകത്തെ കാഴ്ചകൾ കാണാനും സാധിക്കും. 5 മീറ്റർ താഴ്ചയിൽ വരെ ഡൈവർമാർ നീന്തുന്നത് മുറിക്കുള്ളിൽ ഇരുന്ന് ആസ്വദിക്കാനാകും. ഡൈവിങ് കോഴ്സുകൾക്കും പരിശീലനങ്ങൾക്കുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടു വർഷത്തോളം എടുത്താണ് ഈ പൂൾ നിർമിച്ചത്. 5000 ക്യൂബിക് മീറ്റർ കോൺക്രീറ്റ് ഈ പൂൾ പണികഴിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്ന ഈ സാഹചര്യത്തിലും കടുത്ത നിയന്ത്രണങ്ങളോടെ ഈ സ്വിമ്മിങ് പൂൾ ആളുകൾക്ക്സ ന്ദർശനത്തിനായി തുറന്ന് നൽകിയിട്ടുണ്ട്.
അതേസമയം 2021 ൽ ബ്രിട്ടനിൽ 50 മീറ്റർ ആഴത്തിലുള്ള പുതിയ സ്വിമ്മിങ് പൂൾ തുറക്കാൻ ഒരുങ്ങുകയാണ്. അതോടെ ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം എന്ന റെക്കോഡ് പോളണ്ടിലെ ഡീപ്സ്പോട്ടിന് നഷ്ടമാകും.
Story Highlights:worlds deepest diving pool in poland