വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ആപ്പിള്‍ സ്റ്റോര്‍; വീഡിയോ
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ആപ്പിള്‍ സ്റ്റോര്‍; വീഡിയോ
മനുഷ്യന്റെ നിര്‍മിതികള്‍ പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ആപ്പിള്‍ കമ്പനിയുടെ പുതിയ സ്റ്റോര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലും നിരവധി സ്റ്റോറുകളുള്ള ആപ്പിള്‍ കമ്പിനിയുടെ പുതിയ സ്റ്റോര്‍ ഏറെ വ്യത്യസ്തമാണ്. കാരണം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തരത്തിലാണ് ഈ സ്റ്റോര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
സിങ്കപ്പൂരിലാണ് പുതിയ സ്റ്റോര്‍. ഉപഭോക്താക്കള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാണ് സ്റ്റോര്‍ സമ്മാനിക്കുക. സിങ്കപ്പൂരിലെ തന്നെ ആപ്പിളിന്റെ മൂന്നാമത്തെ റീട്ടെയില്‍ ലൊക്കേഷനാണ് മറീന ബേയില്‍ വെള്ളത്തിലിരിക്കുന്ന ഈ സ്റ്റോര്‍. ഒരു ഫ്ളോട്ടിങ് വിളക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത്തരത്തിലൊരു നിര്‍മിതിയിലേക്ക് ആപ്പിള്‍ കമ്പനി എത്തിയത്.
ആപ്പിളിന്റെ ഈ സ്റ്റോര്‍ കാണാനായി തന്നെ നിരവധി പേര്‍ എത്തുന്നുണ്ട്. സ്റ്റോര്‍ പൂര്‍ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മാത്രമല്ല നഗരത്തിന്റെ കാഴ്ചകള്‍ സ്റ്റോറില്‍ നിന്നും വീക്ഷിക്കാം. അതും 360 ഡിഗ്രി പനോരമിക് കാഴ്ച. കുഭഗോപുരാകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ സ്റ്റോറിന്റെ ഭൂരിഭാഗവും ഗ്ലാസ് ആണ്. നിലവില്‍ കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് സ്റ്റോറിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
StStory highlights: World’s First Apple Floating Store