ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ ഓര്‍ക്കിഡ് പുഷ്പം; പുതിയ കണ്ടെത്തല്‍
വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രകൃതി. പലതും മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതം. അതുകൊണ്ടുതന്നെ പ്രകൃതിയിലുള്ള ഓരോന്നിനെക്കുറിച്ചുമുള്ള പഠനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ പുതിയൊരു ഓര്‍ക്കിഡ് പുഷ്പത്തെക്കൂടി കണ്ടെത്തിയിരിക്കുകയാണ്.
സാധാരണ ഓര്‍ക്കിഡ് എന്ന് കേള്‍ക്കുമ്പോള്‍ അല്‍പം നിറപ്പകിട്ടാര്‍ന്ന ഓര്‍മ്മകളും ചിത്രങ്ങളുമൊക്കെയായിരിക്കും പലരുടേയും മനസ്സില്‍ തെളിയുക. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് പുതിയതായി കണ്ടെത്തിയ ഓര്‍ക്കിഡ്. ഓര്‍ക്കിഡുകളില്‍ വെച്ചേറ്റവും വൃത്തിഹീനമായ (World’s ugliest Orchid) ഓര്‍ക്കിഡിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ ക്യുവിലുള്ള റോയല്‍ ബോട്ടണിക് ഗാര്‍ഡനാണ് മഡഗാസ്‌കര്‍ വനങ്ങളില്‍ നിന്നും പുതിയ ഇനം ഓര്‍ക്കിഡിനെ കണ്ടെത്തിയിരിക്കുന്നത്.
ഗാസ്‌ട്രോഡിയ അഗ്നിസെല്ലസ് എന്നാണ് ഈ ഓര്‍ക്കിഡിന് നല്‍കിയിരിക്കുന്ന പേര്. തവിട്ടു നിറമാണ് ഈ ഓര്‍ക്കിഡ് പുഷ്പത്തിന്. ഏകദേശം പതിനൊന്ന് മില്ലീമിറ്ററാണ് പൂവിന്റെ വലുപ്പം. ക്യുവിലെ ശാസ്ത്രജ്ഞരും മറ്റു പ്രവര്‍ത്തകരും ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ ഓര്‍ക്കിഡ് പുഷ്പമായി ഈ പൂവിനെ തെരഞ്ഞെടുത്തത്.
Story highlights: World’s Ugliest Orchid