ഇതാണ് 18 കാരറ്റ്; അറിയാം കാരറ്റിന്റെ 18 ഗുണങ്ങൾ
കാണാൻ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് കാരറ്റ്. ഒന്നല്ല ഒരുപാടുണ്ട് കാരറ്റിന്റെ ഗുണങ്ങൾ. ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷത്തിനും സ്ഥിരമായി കാരറ്റ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കാരറ്റ് വെറുതെ കഴിക്കുന്നതും ജ്യൂസ് ആക്കി കുടുക്കുന്നതുമെല്ലാം ആരോഗ്യത്തിന് അത്യുത്തമമാണ്. കാരറ്റിൽ ധാരാളമായി അയൺ, സൾഫർ, വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. അറിയാം കാരറ്റിന്റെ ചില ഗുണങ്ങൾ…
കാഴ്ചശക്തി വർധിപ്പിക്കുന്നു: കാരറ്റിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കാഴ്ചശക്തി വർധിപ്പിക്കുന്നതിന് സഹായിക്കും. കുട്ടികളിൽ കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കുന്നതിന് ഏറ്റവും നല്ലത് ദിവസവും ഓരോ കാരറ്റ് നൽകുക എന്നതാണ്.
തിമിരം തടയാൻ കാരറ്റ്: തിമിരം പോലെ കാഴ്ചയെ ബാധിക്കുന്ന രോഗങ്ങൾ ഇല്ലാതാക്കാൻ കാരറ്റ് സ്ഥിരമായി കഴിക്കുന്നത് ഒരു പരിധിവരെ സഹായിക്കും.
ഉദരസംബന്ധമായ രോഗങ്ങൾക്ക് ആശ്വാസം: കണ്ണിന്റെ കാഴ്ചക്കൊപ്പം ഉദര സംബന്ധമായ രോഗങ്ങൾക്കും ബെസ്റ്റാണ് കാരറ്റ്.
സൗന്ദര്യ സംരക്ഷണം: സൗന്ദര്യം സംരക്ഷിക്കുന്നതിനും ദിവസവും കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം. വെറും വയറ്റിൽ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകും.
ഗർഭകാലത്ത് കാരറ്റ്ർ ജ്യൂസ് കുടിച്ചാൽ: ഗർഭകാലത്ത് ചർമ്മവും ആരോഗ്യവും സംരക്ഷിക്കുന്നത് കാരറ്റ് ജ്യൂസ് ശീലമാക്കാം.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കാരറ്റ്: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കാരറ്റിലുള്ള പൊട്ടാസ്യം സഹായിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.
ആന്റി ക്യാന്‍സര്‍ ഏജന്റായി പ്രവർത്തിക്കുന്നു: ക്യാന്‍സര്‍ പോലുള്ള രോഗങ്ങൾക്കും ബെസ്റ്റാണ് കാരറ്റ്. ആന്റി ക്യാന്‍സര്‍ ഏജന്റായും ഇത് പ്രവര്‍ത്തിക്കുന്നു.
ആരോഗ്യസംരക്ഷണം: ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കാരറ്റ്.
ഹൃദ്രോഗത്തിന് ഉത്തമപരിഹാരം: കാരറ്റ് ഹൃദ്രോഗത്തിനും നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഹൈപ്പർ അസിഡിറ്റി തടയും: കാരറ്റ് നീര് കുടിയ്ക്കുന്നത് സ്ഥിരമാക്കുന്നതോടെ ഹൈപ്പർ അസിഡിറ്റിക്കും ഇത് പരിഹാരമാകും.
കരൾ രോഗങ്ങൾക്ക് പരിഹാരം: കാരറ്റ് വേവിച്ചുകഴിക്കുന്നതോടെ കരൾ സംബന്ധമായ രോഗങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും.
മഞ്ഞപിത്തത്തിന് പരിഹാരം: മഞ്ഞപിത്തം പോലുള്ള രോഗങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാണ് കാരറ്റ്.
മൂത്ര സംബന്ധമായ രോഗങ്ങൾ തടയുന്നു: മൂത്ര സംബന്ധമായ രോഗങ്ങൾക്കും ഒരു പരിധിവരെ പരിഹാരംകാണാൻ സാധിക്കും.
ക്ഷയരോഗം തടയാൻ കാരറ്റ്: ക്ഷയരോഗം തടയാൻ ദിവസവും കാരറ്റ് ജ്യൂസ് കുടിക്കാവുന്നതാണ്.
വാതരോഗത്തിന് പരിഹാരം: പ്രായമാകുമ്പോൾ ആളുകളിൽ കണ്ടുവരുന്ന വാതരോഗം ഒരുപരിധിവരെ തടയാൻ കാരറ്റ് ശീലമാക്കാം.
കുടലിലെ മലിന വസ്തുക്കളെ പുറംതള്ളാൻ കാരറ്റ്: കാരറ്റിന് കുടലിൽ ഉണ്ടാകുന്ന വിരകളെയും മലിന വസ്തുക്കളെയും പുറംതള്ളാൻ കഴിയും.
വിശപ്പുണ്ടാകാൻ കാരറ്റ്: സ്ഥിരമായി കാരറ്റ് കഴിക്കുന്നത് കുടലിൽ ഉണ്ടാകുന്ന വിരകളെയും മലിന വസ്തുക്കളെയും പുറംതള്ളാൻ സഹായിക്കുന്നതിനാൽ ഇത് വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു.
ത്വക്ക് സംരക്ഷണം: ഇത് വൃത്തിയായി കഴുകിയ ശേഷം പച്ചയ്ക്ക് കഴിക്കുന്നത് ത്വക്കിന്റെ സംരക്ഷണത്തിനും നല്ലതാണ്.
Story Highlights: 18 benefits of carrot