ഒന്നരലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് മരണം; 18,088 പുതിയ രോഗികള്‍
January 6, 2021
രാജ്യത്തെ കൊവിഡ് മരണം ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 264 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇതുവരെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,50,114 ആയി.
അതേസമയം പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. 18,088 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.03 കോടി കടന്നു.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,27,546 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 21,314 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 99.97 ലക്ഷം പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്.
Story highlights: 18,088 new covid cases reported in India