അഞ്ച് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്നു; 20 മാസം പ്രായമായ ആ കുരുന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങി
ദനിഷ്ത… ആ കുരുന്ന് ഒരു മലാഖയാണ്. 20 മാസം മാത്രം പ്രായമുള്ള ദനിഷ്തയിലൂടെ പുതുജീവന്‍ ലഭിച്ചത് അഞ്ച് പേര്‍ക്ക്. മരണത്തിന് കീഴടങ്ങുമ്പോള്‍ ഭൂമിയില്‍ അഞ്ച് പേര്‍ക്കായി തന്റെ ജീവന് പകുത്തു നല്കി ദനിഷ്ത. ഈ കുരുന്നാണ് ഇന്ത്യയിലെതന്നെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവ്.
ബാല്‍ക്കണിയില്‍ നിന്നും വീണാണ് ദനിഷ്ത മരണപ്പെടുന്ന്. എന്നാല്‍ ഭൂമിയില്‍ നിന്നും യാത്രയാകുന്നതിന് മുന്നേ ഹൃദയവും ഇരു വൃക്കകളും കരളും കണ്ണിലെ കോര്‍ണിയയും ദനിഷ്ത ദാനം ചെയ്തു. രണ്ട് വയസ്സ് പ്രായം തികയുന്നതിന് മുന്നേ അഞ്ച് ജീവിതങ്ങള്‍ക്ക് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ച ആ കുരുന്ന് അവയവദാനത്തിന്റെ ഏറ്റവും നിഷ്കളങ്കമായ മാതൃകയായി മാറിയിരിക്കുകയാണ്.
Read more: മൂന്നാം വയസ്സില്‍ സിനിമയിലെത്തിയ മഹേന്ദ്രന് മാസ്റ്ററിലെ കുട്ടി ഭവാനിയായി കൈയടി നേടുമ്പോള്‍
ജനുവരി എട്ടിന് ബാല്‍ക്കണിയില്‍ നിന്നും വീണതാണ് ദനിഷ്ത. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ദനിഷ്തയുടെ അച്ഛന് ആഷിഷ് കുമാറും അമ്മ ബബിതയും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിക്കുകയായിരുന്നു.
Story highlights: 20-Month-Old BabyBecomes India’s Youngest Organ Donor