71 ആം വയസിലും ഫിറ്റാണ് റൂഡി; ഒറ്റ ദിവസംകൊണ്ട് നേടിയത് നാല് ലോക റെക്കോർഡുകൾ
പ്രായത്തിന്റെ അവശതകൾ തളർത്താതെ 71 ആം വയസിലും ഫിറ്റാണ് റൂഡി കഡ്ലുബ്. ഇപ്പോഴിതാ വെയ്റ്റ് ലിഫ്റ്റിങ്ങിലൂടെ ലോകജനതയെ മുഴുവൻ അമ്പരപ്പിക്കുകയാണ് റൂഡി. ഒരു ദിവസം കൊണ്ട് നാല് ലോക റെക്കോർഡുകളാണ് റൂഡിയെ തേടിയെത്തിയത്.
234 കിലോഗ്രാം ഭാരമുയർത്തിയും, 134 കിലോഗ്രാം സ്ക്വർട്ട് ചെയ്തുമാണ് റൂഡി ലോക റെക്കോർഡുകൾ സ്വന്തമാക്കിയത്. 55 ആം വയസുമുതൽ വെയ്റ്റ് ലിഫ്റ്റിങ്ങിൽ പരീശീലനം നേടിത്തുടങ്ങിയതാണ് റൂഡി. നിരന്തരമായ കഠിന പരിശ്രമത്തിലൂടെയാണ് ഇപ്പോൾ ഈ നേട്ടങ്ങൾക്ക് റൂഡി അർഹനായിരിക്കുന്നത്.
Read also:ആദ്യഗാനം മുതൽ ആസ്വാദക ഹൃദയം കവർന്ന കലാകാരൻ; പിറന്നാൾ നിറവിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ
ഒളിംപിക്സിന് തയാറെടുക്കുന്ന കായികതാരങ്ങളുടെ കായികക്ഷമതയോടെയാണ് റൂഡി ശരീരസംരക്ഷണം നടത്തുന്നത്. അതേസമയം ഈ പ്രായത്തിലും തന്നെ, ഈ വലിയ നേട്ടം കരസ്ഥമാക്കാൻ സഹായിച്ച കോച്ചിന് സമൂഹമാധ്യമങ്ങളിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട് റൂഡി.
റൂഡിയുടെ ഈ നേട്ടത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ഈ പ്രായത്തിലും ഇത്രയധികം ഉർജ്ജസ്വലനായി ഇരിക്കുന്ന റൂഡി കഡ്ലുബിന് ആശംസാപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights:71 year old powerlifter sets 4 world records in a day