അച്ഛനും സഹോദരനും ശേഷം സംവിധാന രംഗത്തേക്ക് ചുവടുവെച്ച് അഖിൽ സത്യൻ; ഫഹദ് ഫാസിൽ നായകനായി ‘പാച്ചുവും അത്ഭുതവിളക്കും’ ഒരുങ്ങുന്നു

January 5, 2021

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധായകനാകുന്നു. അച്ഛനും സഹോദരനും പുറമെ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് അഖിൽ സത്യനും. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും അഖിൽ സത്യനാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എറണാകുളത്തും ഗോവയിലുമായാണ് സിനിമ ചിത്രീകരണം നടക്കുന്നത്. ഈ വർഷം ഏപ്രിലിൽ സിനിമ തുടങ്ങുമെന്നാണ് സൂചന.

സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന അഖിൽ സത്യൻ നേരത്തെ നിരവധി ഡോക്യൂമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. രാജ്യാന്തര ബഹുമതികൾ അടക്കം നേടിയതാണ് അഖിലിന്റെ ഡോക്യുമെന്ററി. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് സേതു മണ്ണാർക്കാടാണ്. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൽ പ്രഭാകറാണ് സംഗീതം ഒരുക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

Read also:രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,375 കേസുകൾ

അതേസമയം അഖിൽ സത്യന്റെ ഇരട്ട സഹോദരനായ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അനൂപ് സത്യന്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം കുടുംബ പശ്ചാത്തലത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്. നര്‍മ്മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

Resuming Shoot April 2021

Posted by Fahadh Faasil on Monday, January 4, 2021

Story Highlights:akhil sathyan fahadh fasil film pachuvum albhutha vilakkum