ഉത്തരധ്രുവത്തിലൂടെ പതിനാറായിരം കിലോമീറ്റർ നീളുന്ന യാത്ര- ചരിത്രത്തിലേക്ക് പറന്നുയരാൻ ഒരുങ്ങി എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആകാശപാത നയിച്ച് ചരിത്രം കുറിക്കാനൊരുങ്ങി എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ. ബോയിംഗ് 777-200 എൽആർ വിമാനത്തിലാണ് എയർ ഇന്ത്യയിലെ എല്ലാ വനിതാ ടീമും ദൗത്യം പൂർത്തിയാക്കാൻ ഒരുങ്ങുന്നത്. 16,000 കിലോമീറ്റർ ദൂരമുള്ള ഏറ്റവും ദൈർഘ്യമേറിയ ആകാശപാതയിലൂടെയുള്ള യാത്ര 17 മണിക്കൂറിലധികം നീണ്ടുനിൽക്കും.
വിമാനം ഇന്ന് രാത്രി 8:30 ന് (പ്രാദേശിക സമയം) സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പുറപ്പെട്ട് 2021 ജനുവരി 11ന് പ്രാദേശിക സമയം പുലർച്ചെ 3.45ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. ആർട്ടിക്ക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്നത് രണ്ട് ടെക്നോളജി ഹബ്ബു്കളായ ബെംഗളൂരുവും സാൻ ഫ്രാൻസിസ്കോയും തമ്മിലുള്ള ദൂരം കുറയ്ക്കും എന്നതാണ് ഈ യാത്രയുടെ പിന്നിൽ.
എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ നിവേദിത ഭാസിനും ഈ വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടെന്ന് അമേരിക്കയുടെ വെസ്റ്റ് കോസ്റ്റിനും ദക്ഷിണേന്ത്യയ്ക്കും ഇടയിലുള്ള ആദ്യത്തെ നിർത്താതെയുള്ള യാത്രയാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Read More: ആരോഗ്യത്തിനൊപ്പം സൗന്ദര്യസംരക്ഷണവും: പഞ്ചസാര ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ക്യാപ്റ്റൻ സോയ അഗർവാൾ, ക്യാപ്റ്റൻ പപഗരി തൻമയി, ക്യാപ്റ്റൻ അകാൻഷ സോനവെയർ, ക്യാപ്റ്റൻ ശിവാനി മൻഹാസ് എന്നിവരാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ വിമാനം പറത്തുന്ന വനിതാ പൈലറ്റ് ടീം. 8,000 ൽ അധികം വിമാന യാത്രകൾ നടത്തിയ ക്യാപ്റ്റൻ അഗർവാളാണ് ഫ്ലൈറ്റിന്റെ കമാൻഡ്. 10 വർഷത്തിലധികവും 2500ൽ കൂടുതൽ ഫ്ളയിങ് മണിക്കൂറുകളും ഉള്ള ബി -777 വിമാനത്തിൽ കമാൻഡ് അനുഭവമുണ്ട്. 2013ൽ ബോയിംഗ് -777 വിമാനം പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിത പൈലറ്റ് കൂടിയായിരുന്നു അവർ.
Story highlights- All-Women Crew To Fly Into History With 17-Hour Flight To Bengaluru