മഞ്ഞുകണങ്ങള്‍ക്കരികിലിരുന്ന് അനാര്‍ക്കലി മനോഹരമായി പാടി; നീ ഹിമമഴയായ് വരൂ…: വീഡിയോ

January 6, 2021
Anarkali Marikar singing video

മനോഹരമായ സംഗീതം, അതിസുന്ദരമായ ആലാപനം… ‘എടക്കാട് ബറ്റാലിയന്‍ 06 ‘ എന്ന സിനിമയിലെ നീ ഹിമമഴയായ് വരൂ… എന്ന ഗാനത്തിന് മികച്ച വരവേല്‍പാണ് ആസ്വാദക ഹൃദയങ്ങളില്‍ ലഭിച്ചത്. കൈലാസ് മേനോന്റെ സംഗീതവും കെ എസ് ഹരിശങ്കറിന്റെ ആലാപനവും സുന്ദരമാക്കിയ ഈ ഗാനം മലയാള മനസ്സുകളില്‍ ഇന്നും അലയടിക്കുന്നുണ്ട്.

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകസ്വീകാര്യത നേടിയ അനാര്‍ക്കലി മരയ്ക്കാറും സുന്ദരമായ ഈ ഗാനം ആലപിച്ചിരിക്കുകയാണ്. അതും തണുത്ത് മഞ്ഞില്‍ പൊതിഞ്ഞ ഹിമാചലിന്റെ പശ്ചാത്തലത്തില്‍. ഹിമാചലിലെ ഏറ്റവും തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളിലൊന്നായ ഷില്‍ഹയില്‍ നിന്നുമാണ് അനാര്‍ക്കലി മനോഹരമായി പാടിയത്. ഹിമാചല്‍ യാത്രകളുടെ നിരവധി ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ടൊവിനോ തോമസിനെ നായകനാക്കി സ്വപ്‌നേഷ് കെ നായര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. സംയുക്താ മേനോനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തിയത്. ബി കെ ഹരിനാരയണന്റേതാണ് നീ ഹിമമഴയായ് എന്ന ഗാനത്തിന്റെ വരികള്‍. കെ എസ് ഹരിശങ്കറിന് ഒപ്പം നിത്യയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read more: 71 ആം വയസിലും ഫിറ്റാണ് റൂഡി; ഒറ്റ ദിവസംകൊണ്ട് നേടിയത് നാല് ലോക റെക്കോർഡുകൾ

അതേസമയം 2016-ല്‍ പ്രേക്ഷകരിലേക്കെത്തിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരയ്ക്കാര്‍ ശ്രദ്ധ നേടിയത്. തുടര്‍ന്ന് വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Story highlights: Anarkali Marikar singing video