മകള്‍ക്ക് അച്ഛന്റെ വക ബിഗ് സല്യൂട്ട്; ഹൃദയം നിറച്ച ആ ചിത്രത്തിന് പിന്നിലുണ്ട് ഒരു സ്‌നേഹകഥ
ചില ചിത്രങ്ങള്‍ക്ക് ഏറെ പറയാനുണ്ടാകും. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമായ പലതും ചിത്രം സംസാരിക്കാറുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥയെ സല്യൂട്ട് ചെയ്യുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇരുവരുടേയും മുഖത്ത് നിറഞ്ഞ ചിരിയാണ്.
എന്നാല്‍ ഈ ചിത്രത്തില്‍ ചിരിയേക്കാളും ബഹുമാനത്തേക്കാളും അധികമായി പ്രതിഫലിക്കുന്നത് സ്‌നേഹമാണ്, ഒപ്പം വാത്സല്യവും. ഒരു അച്ഛനും മകളുമാണ് ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നതാണ് ഈ ‘സല്യൂട്ട് ചിത്രത്തെ ഇത്രമേല്‍ ശ്രദ്ധയേമാക്കിയത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ളതാണ് ഈ ചിത്രം.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ വൈ. ശ്യാം സുന്ദര്‍, മകളും ഗുണ്ടൂര്‍ ഡിഎസ്പിയുമായ ജെസി പ്രശാന്തി ഐപിഎസിന് സല്യൂട്ട് നല്‍കുന്ന ചിത്രമാണ് ഇത്. ആന്ധ്രാപ്രദേശ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ചിത്രം നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.
ജെസി പ്രശാന്തി ഐപിഎസ് ഒരു പൊലീസ് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് സജ്ജീകരണങ്ങള്‍ വിലയരുത്തുന്നതിനിടെ അപ്രതീക്ഷിതമായി ശ്യാം സുന്ദര്‍ മകളെ കണ്ടു. അഭിമാനപൂര്‍വ്വം ഒരു സല്യൂട്ടും നല്‍കി. നിറഞ്ഞ മനസ്സോടെ മകള്‍ അച്ഛന്റെ സല്യൂട്ട് ഏറ്റുവാങ്ങുകയും ചെയ്തു.
Story highlights: Andhra Cop Salutes Officer Daughter Viral Photo