ഈഫൽ ടവറിനോളം വലിപ്പമുള്ള ഛിന്നഗ്രഹം ജനുവരിയിൽ ഭൂമിയെ കടന്നുപോകുമെന്ന് ലോകപ്രശസ്ത ജ്യോതിഷി നോസ്ട്രഡാമസ്

January 6, 2021

ഈഫൽ ടവറിനോളം വലിപ്പമുള്ള ഒരു ഛിന്നഗ്രഹം 2021ന്റെ തുടക്കത്തിൽ ഭൂമിക്ക് നേരെ എത്തുന്നുവെന്ന് ഫ്രഞ്ച് ജ്യോതി ശാസ്ത്രജ്ഞനായ നോസ്ട്രഡാമസിന്റെ പ്രവചനം. ഈഫൽ ടവറിന്റെ 0.83 ഇരട്ടി ഉയരമുള്ള ‘2021 CO247’ എന്ന് പേരുനൽകിയിരിക്കുന്ന ഭീകരമായ ഛിന്നഗ്രഹം ഭൂമിയെ മറികടന്ന് 7.4 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

ലോകപ്രശസ്ത ജ്യോതിഷിയായ നോസ്ട്രഡാമസ് 6,338 പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ 3797 പ്രവചനങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

Read More: ആയിരത്തിലധികം വർഷങ്ങൾ മണ്ണിനടിയിൽ കിടന്നിട്ടും കേടുപാടുകളില്ലാതെ ആയുധങ്ങൾ- അമ്പരപ്പിച്ച് ചൈനീസ് മണ്ണിന്റെ പ്രത്യേകത

നേരത്തെ, 220 മീറ്ററുള്ള ഭീമൻ ഛിന്നഗ്രഹം 6.9 ദശലക്ഷം കിലോമീറ്റർ ഉയരത്തിൽ ജനുവരി 3ന് ഭൂമിയെ മറികടന്നു പോയിരുന്നു. ഗോൾഡൻ ഗേറ്റ് പാലത്തിന്റെ അത്രയും വീതി ഈ ഛിന്നഗ്രഹത്തിനുണ്ടായിരുന്നു. ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ ഇരട്ടി വലുപ്പമുള്ള ‘2021 എസി’ എന്ന ഛിന്നഗ്രഹം ബുധനാഴ്ച ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്ന് നാസ ശാസ്ത്രജ്ഞർ പറയുന്നു. അങ്ങനെയെങ്കിൽ ജനുവരി ആദ്യ ദിവസങ്ങളിൽ, മൂന്ന് ഛിന്നഗ്രഹങ്ങളാവും ഭൂമിയെ കടന്നു പോകുന്നത്.

Story highlights- Asteroid as big as Eiffel Tower is approaching Earth