ആയിരത്തിൽ ഒരുവന് രണ്ടാം ഭാഗം ഒരുങ്ങുന്നു; കാർത്തിക്ക് പകരം ധനുഷ് നായകൻ
തമിഴ് സിനിമാലോകത്ത് തരംഗം സൃഷ്‌ടിച്ച ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. കാർത്തി, റീമ സെൻ, പാർത്ഥിപൻ, ആൻഡ്രിയ ജെർമിയ എന്നിവർ വേഷമിട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം പുതുവർഷ ദിനത്തിൽ സംവിധായകൻ സെൽവരാഘവനാണ്പ്രഖ്യാപിച്ചത്. രണ്ടാം ഭാഗത്തിൽ ധനുഷാണ് നായകനായി എത്തുന്നത്. 2024ൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സംവിധായകൻ സെൽവരാഘവൻ സഹോദരനായ ധനുഷിനൊപ്പം സിനിമ ചെയ്യുന്നതിനെക്കുറിച്ച് സൂചനകൾ നൽകാറുണ്ടായിരുന്നു. ധനുഷിനൊപ്പം പ്രവർത്തിക്കുമെന്ന് വളരെ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഏത് ചിത്രമാണെന്ന് മാത്രം സ്ഥിരീകരണമുണ്ടായിരുന്നില്ല. ഒടുവിൽ അത് ആയിരത്തിൽ ഒരുവന്റെ രണ്ടാം ഭാഗമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
இது வரை கேட்டிருந்த ,காத்திருந்த என் அன்பு உள்ளங்களுக்கு
— selvaraghavan (@selvaraghavan) January 1, 2021
இதோ உங்கள் முன்னால் @dhanushkraja #a.o2 pic.twitter.com/4siF01hiJL
ധനുഷും സംവിധായകൻ സെൽവരഘവനും ‘കാതൽ കൊണ്ടേൻ’, ‘പുതുപ്പേട്ടൈ’, ‘മയക്കം എന്ന’ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇവയെല്ലാം വൻ വിജയമായിരുന്നു.ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ ആവേശം പങ്കുവെച്ചുകൊണ്ട് ധനുഷ് കുറിക്കുന്നു- ‘ പ്രീ പ്രൊഡക്ഷന് മാത്രം ഞങ്ങൾക്ക് ഒരു വർഷമെടുക്കും. എന്നാൽ മാസ്റ്റർ സെൽവരാഘവന്റെ ഒരു സ്വപ്ന ചിത്രമാണിത്! കാത്തിരിപ്പ് നീണ്ടുനിൽക്കും. AO2.. 2024 ൽ രാജകുമാരൻ തിരികെയെത്തുന്നു’.
Read More: അച്ഛനൊപ്പം പാട്ട് പാടുന്ന കുഞ്ഞുതാരം; മകളുടെ ക്യൂട്ട് വീഡിയോ പങ്കുവെച്ച് ശില്പ ഷെട്ടി
സെൽവരാഘവൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആയിരത്തിൽ ഒരുവൻ. ചോള സാമ്രാജ്യത്തിന്റെ കഥ പറഞ്ഞ ചിത്രം 2007ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും 2010ലാണ് റിലീസ് ചെയ്തത്.
Story highlights- ayirathil oruvan 2