ഹരിവരാസനം രചിച്ച കോന്നോത്ത് ജാനകിയമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് മകൾ- വീഡിയോ
അപൂർവമായ ഒട്ടേറെ നിമിഷങ്ങൾക്ക് ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ വേദി സാക്ഷ്യം വഹിക്കാറുണ്ട്. സംഗീതത്തിലെ മഹാരഥന്മാരെയും ടെക്നീഷ്യന്മാരെയുമെല്ലാം പ്രത്യേക എപ്പിസോഡുകളിൽ അതിഥികളായി വേദിയിലേക്ക് എത്തിക്കാറുണ്ട്. ഗാനഗന്ധർവൻ യേശുദാസിന്റെ പിറന്നാൾ ദിന എപ്പിസോഡിൽ സംഗീത ലോകത്തെ അതുല്യ പ്രതിഭകളെ ടോപ് സിംഗർ വേദിയിലേക്ക് ഫ്ളവേഴ്സ് ടി വി എത്തിച്ചിരുന്നു. ഔസേപ്പച്ചൻ, മോഹൻ സിത്താര, വിദ്യാധരൻ മാസ്റ്റർ എന്നിവരെല്ലാം യേശുദാസ് ഓർമ്മകളുമായി സർഗ്ഗ വേദിയിലെത്തി.
എക്കാലത്തും മലയാളികൾ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ഗാനമാണ് ഹരിവരാസനം. 1975ൽ ഇറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെ ലോക ശ്രദ്ധനേടിയ ഗാനമാണിത്. പിന്നീട് ഹരിവരാസനം ശബരിമല ശാസ്താവിന്റെ ഉറക്കുപാട്ടായി മാറി. ഈ ഗാനത്തിന് ആശ ശരത്ത് പാട്ടുവേദിയിൽ നൃത്തം ചെയ്തിരുന്നു. അതിനൊപ്പം തന്നെ അപൂർവ്വമായൊരു നിമിഷവും പാട്ടുവേദിയിൽ പിറന്നു.
ഹരിവർശനം രചിച്ച കോന്നോത്ത് ജാനകിയമ്മയുടെ ഓർമ്മകൾ പാട്ടുവേദിയിൽ പങ്കുവയ്ക്കുകയാണ് മകൾ. ബാലാമണിയമ്മ എന്നാണ് ജാനകിയമ്മയുടെ മകളുടെ പേര്. അമ്മയുടെ ചിത്രവുമായാണ് മകൾ ഹരിവരാസന വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. 1923ൽ ജാനകിയമ്മയുടെ മുപ്പതാം വയസിലാണ് വരികളെഴുതിയത് എന്നാണ് ബാലാമണിയമ്മ പറയുന്നത്. ആ ഗാനത്തിന്റെ പിറവി മുതൽ യേശുദാസിന്റെ ശബ്ദത്തിൽ സംഗീത പ്രേമികളിലേക്ക് എത്തിയതുവരെയുള്ള കഥകൾ ബാലാമണിയമ്മ പങ്കുവയ്ക്കുന്നു. എം ജി ശ്രീകുമാറും ഹരിവരാസനം പാട്ടുവേദിയിൽ ആലപിച്ചു.
Read More: വേഷപ്പകർച്ചയിൽ വീണ്ടും അമ്പരപ്പിച്ച് തങ്കച്ചൻ; ഹിറ്റായി സ്റ്റാർ മാജിക് വേദിയിലെ എയർഹോസ്റ്റസ് ബെറ്റി
ഗന്ധർവ ഗായകന് ആദരവേകിയ എപ്പിസോഡിൽ കുരുന്നു ഗായകർ യേശുദാസിന്റെ പ്രസിദ്ധവും ജനപ്രിയവുമായ ഗാനങ്ങൾ ആലപിച്ചിരുന്നു. ഗന്ധർവ സംഗീതത്തിന് ആശ ശരത്ത് ചുവടുവെച്ചതും ശ്രദ്ധേയമായിരുന്നു.
Story highlights- balamaniyamma about harivarsanam song