പക്ഷിപ്പനി സംസ്ഥാനദുരന്തമായി പ്രഖ്യാപിക്കും; ആശങ്ക വേണ്ടെന്ന് കേന്ദ്രം
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കും. ആലപ്പുഴയിലും കോട്ടയത്തുമാണ് ഇപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം കൂടുതൽ പടരാതിരിക്കാനായി വളർത്തുപക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം. ആലപ്പുഴയിലെ നാല് പഞ്ചായത്തിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുന്നത്.
കോട്ടയത്ത് നീണ്ടൂരിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിലുമാണ് ഇപ്പോൾ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കാൻ തീരുമാനമായത്.
Read also:രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,375 കേസുകൾ
അതേസമയം പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കോഴിയും മുട്ടയും കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നിലവിൽ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Story Highlights:bird flu declared as state disaster