സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി നീല മഞ്ഞൾ; വൈറലായ ചിത്രത്തിന് പിന്നിൽ
കൗതുകം നിറഞ്ഞ കാഴ്ചകൾക്കും ചിത്രങ്ങൾക്കുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത്തരത്തിൽ സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുകയാണ് ഒരു മഞ്ഞൾ. സാധാരണ കണ്ടുവരുന്ന മഞ്ഞളിൽ നിന്നും അല്പം വ്യത്യസ്തനാണ് ഈ മഞ്ഞൾ. പൊതുവെ കണ്ടുവരാറുള്ള മഞ്ഞ നിറത്തിലുള്ള മഞ്ഞളിന് പകരം നീല നിറത്തിലാണ് ഈ മഞ്ഞൾ. നിറത്തിലെ ഈ വ്യത്യസ്തത തന്നെയാണ് ഈ മഞ്ഞളിനെ സോഷ്യൽ ഇടങ്ങളിൽ വൈറലാക്കിയതും.
ഐഎഫ്എസ് ഉദ്യോഗസ്ഥയായ ശ്വേത ബൊഡ്ഡുവാണ് വ്യത്യസ്തമായ ഈ മഞ്ഞളിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഫീൽഡ് റിപ്പോർട്ടിങ്ങിനിടെയാണ് ഇരുണ്ട നീല നിറത്തിലുള്ള മഞ്ഞൾ ശ്വേത ബൊഡ്ഡു കണ്ടത്. ഉടൻതന്നെ കൗതുകം തോന്നിയ അദ്ദേഹം ചിത്രം ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. ബ്ലാക്ക് ടർമെറിക് എന്ന പേരിൽ അറിയപ്പെടുന്ന ഈ മഞ്ഞൾ ക്യാൻസർ ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള ഔഷധം ആയി പലയിടങ്ങളിലും ഉപയോഗിക്കാറുണ്ട്.
Read also:നീളം 100 അടി; ഇത് കേരളത്തിലൊരുങ്ങിയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെയില്
കാഴ്ചയിൽ സാധാരണ മഞ്ഞൾ പോലെ തോന്നുമെങ്കിലും ഇത് മുറിച്ച് നോക്കുമ്പോൾ മാത്രമാണ് ഇതിനകത്തുള്ള നീലനിറം കാണുക. എന്തായാലും ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഇതിന് പ്രതികരണവുമായി എത്തുന്നത്. പലരും ആദ്യമായാണ് ഇത്തരത്തിലുള്ള മഞ്ഞൾ കാണുന്നത്. എന്നാൽ ചിലർക്ക് ഇത് വളരെ സുപരിചിതമാണ്.
Ever heard of Black Turmeric? Has lovely blue colour! Found on field inspection
— Swetha Boddu, IFS (@swethaboddu) January 12, 2021
It’s rare, Ayurvedic. A powerful antioxidant, used in some cancers. Tons of other benefits. Costly too
Our #biodiversity is wonderful.
Choose local over hybrid pic.twitter.com/JnbGLBDhmF
Story Highlights:black turmeric photo goes viral in social media