“അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും”: മുഖ്യമന്ത്രി

January 4, 2021
CM Pinarayi Vijayan about Anil Panachooran

രംഗബോധമില്ലാത്ത കോമാളിയെന്നാണ് മരണത്തെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. അത്രേമേല്‍ പ്രിയപ്പെട്ടവരെ മരണം കവര്‍ന്നെടുക്കുന്നതും അപ്രതീക്ഷിതമായാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ വേര്‍പാടിന്റെ വേദനയിലാണ് കലാലോകം. കൊവിഡ് രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

നിരവധിപ്പേരാണ് അനില്‍ പനച്ചൂരാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങിനില്‍ക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക – സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Story highlights: CM Pinarayi Vijayan about Anil Panachooran