കൊവിഡ് വാക്സിനുകളായ കൊവിഷീൽഡ്, കൊവാക്സിൻ- പ്രത്യേകതകൾ അറിയാം
കൊവിഡ് വാക്‌സിൻ ജനങ്ങളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. സിറം ഇന്സ്ടിട്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നിവയ്ക്കാണ് അടിയന്തിര ഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ ഉപയോഗിച്ച വാക്സിനാണ് കൊവിഷീൽഡ്. എന്നാൽ, കൊവാക്‌സിൻ ഇപ്പോഴും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്.
ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരും ഫർമസ്യൂട്ടിക്കൽ കമ്പനിയായ അസ്‌ട്രാസെനിക്കയും ഒന്നിച്ചാണ് കൊവിഷീൽഡ് വാക്സിൻ വികസിപ്പിച്ചത്. പൂനെ സിറം ഇന്സ്ടിട്യൂട്ടിൽ മരുന്ന് നിർമിച്ചു. ഐ സി എം ആറിന്റെയും പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് ഭാരത് ബയോടെക് കൊവാക്സിൻ വികസിപ്പിച്ചത്. കൊവാക്സിന്റെ ട്രയൽ അവസാന ഘട്ടത്തിലാണ്. ഒരാഴ്ചക്കുള്ളിൽ പരീക്ഷണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.
കൊവിഷീൽഡിന്റെ രണ്ടു ഡോസുകൾ ആറാഴ്‌ച ഇടവേളയിലാണ് നൽകേണ്ടത്. കൊവാക്സിന്റെ ആദ്യ ഡോസ് എടുത്താൽ രണ്ടാമത്തേത് പതിനാലു ദിവസങ്ങൾക്ക് ശേഷമാണ് നൽകേണ്ടതെന്നാണ് ഭാരത് ബയോടെക്ക് പറയുന്നത്. 70.42 ശതമാനമാണ് കൊവിഷീൽഡ് അവകാശപ്പെടുന്ന ഫലപ്രാപ്തി. അതേസമയം, കൊവാക്സിന്റെ ഫലപ്രാപ്തി വ്യക്തമാക്കിയിട്ടില്ല.
Story highlights- comparison of covaccine and covishield