വിചിത്രമായൊരു പാചക പരീക്ഷണം; ഇതുവരെ കണ്ടത് 5.6 ദശലക്ഷം പേർ, പിന്നിൽ

January 9, 2021
cooking pasta video over 5 million views

ഒരു പാചക വീഡിയോയ്ക്ക് ഇത്രയധികം കാഴ്ചക്കാരോ… കഴിഞ്ഞ ദിവസം സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ച ഒരു പാചക വീഡിയോ ഇതുവരെ കണ്ടത് ഒന്നും രണ്ടുമല്ല 5.6 ദശലക്ഷത്തിലധികം ആളുകളാണ്. ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഇറ്റാലിയൻ വിഭവമായ പാസ്ത. ഇപ്പോഴിതാ എളുപ്പത്തിൽ പാസ്ത പാചകം ചെയ്യുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നീല നിറത്തിലുള്ള എനർജി ഡ്രിങ്കിൽ തയാറാക്കിയെടുക്കുന്ന പാസ്ത പാചക വീഡിയോ എന്തായാലും ഒരാഴ്ച കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി.

പാചകം അറിയാത്തവർക്കിടയിലും എളുപ്പത്തിൽ ഹിറ്റായി ഈ പാസ്ത പാചക വീഡിയോ. എത്ര സമയം പാസ്ത വേവിക്കണം എന്നും, വെള്ളവും ഉപ്പും ഒലീവ് ഓയിലും ചേർത്ത് പാസ്ത പാചകം ചെയ്യുന്ന രീതിയുമടക്കം വളരെ കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്. അതിന് പുറമെ പാക്കറ്റിന് പിന്നിലും ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇവിടെ പാസ്ത പാചകം ചെയ്യുമ്പോൾ വെള്ളത്തിന് പകരം എനർജി ഡ്രിങ്ക് ഒഴിച്ചാണ് പാസ്ത തയാറാക്കുന്നത്.

Read also:ഇന്റര്‍നാഷ്ണല്‍ ലുക്ക്; പക്ഷെ സംഗതി ‘മ്മ്‌ടെ കോയിക്കോടാണ്’: വൈറലായ ആ ചിത്രങ്ങള്‍ക്ക് പിന്നില്‍

ജസ്റ്റിൽ ഫ്ലോ എന്ന അമേരിക്കൻ മജീഷ്യനാണ് രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഇനി മുതൽ ഒരേ രീതിയിൽ തയാറാക്കി പാസ്ത കഴിക്കേണ്ട’ എന്ന അടിക്കുറുപ്പോടെയാണ് ജസ്റ്റിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഭക്ഷണ പ്രേമികൾക്കിടയിലും ഭക്ഷണത്തിൽ വെറൈറ്റി തേടിപോകുന്നവർക്കിടയിലുമൊക്കെ ഹിറ്റായിക്കഴിഞ്ഞു ഈ പാസ്ത പാചക വീഡിയോ. എന്നാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ എത്തുന്നുണ്ട്.

Story Highlights:cooking pasta video over 5 million views