രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ജനുവരി 13 മുതൽ
ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ജനുവരി 13 മുതൽ ആരംഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അറിയിച്ചത്. രാജ്യത്ത് വാക്‌സിൻ സൂക്ഷിക്കാൻ സ്റ്റോറേജുകൾ സജ്ജമാക്കിക്കഴിഞ്ഞു. 29,000 കോൾഡ് സ്‌റ്റോറേജുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്.
മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങൾ ഉൾപ്പെടെയുള്ളയുള്ള നാലിടങ്ങളിലാണ് ഇതിനായി വലിയ സംഭരണശാലകൾ ഒരുക്കിയിട്ടുള്ളത്. 37 വിതരണ കേന്ദ്രങ്ങളും ഒരുക്കിക്കഴിഞ്ഞു.
Read also:കൊവിഡ് വാക്സിൻ രജിസ്ട്രേഷന്റെ പേരിൽ തട്ടിപ്പ്- മുന്നറിയിപ്പുമായി കേരള പോലീസ്
അതേസമയം വാക്‌സിൻ സ്വീകരിക്കാൻ സജ്ജമാണെന്ന് കേരളം അറിയിച്ചു. ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ വേണമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പരീക്ഷണഘട്ടങ്ങൾ പൂർത്തിയാക്കിയ കൊവിഷീൽഡ് വാക്‌സിൻ തന്നെ വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
Story Highlights: Coronavirus Vaccination may start from January 13