ആശുപത്രിയിലായ ഉടമസ്ഥനെ കാത്ത് നായ വരാന്തയിൽ നിന്നത് ഒരാഴ്ചയോളം; ഹൃദയംതൊട്ടൊരു വീഡിയോ
ചിരി നിറയ്ക്കുന്ന കാഴ്ചകള്‍ മാത്രമല്ല മിഴി നിറയ്ക്കുന്ന ചില കാഴ്ചകളും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സൈബര്‍ ലോകത്തിന്റെ മുഴുവൻ ഹൃദയം കവരുകയാണ് ഒരു നായ. ആശുപത്രിയിൽ പ്രവേശിപ്പിച്ച യജമാനനെ കാത്ത് ആശുപത്രി വരാന്തയിൽ ദിവസങ്ങളോളം കാത്തുനിൽക്കുന്ന നായയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
തുർക്കിയിലെ ഒരു ആശുപത്രിയുടെ വരാന്തയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ആശുപത്രിയിലായ 68 കാരനായ സെമൽ സെൻടർക്കിൻ എന്ന ഉടമസ്ഥന് വേണ്ടി ഒരാഴ്ചയോളമാണ് ബോൺകക്ക് എന്ന നായ വരാന്തയിൽ കാത്തുനിന്നത്. ജനുവരി 14 നാണ് സെമൽ സെൻടർക്കിനെ തലച്ചോറിലെ തകരാറിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read also:സഞ്ചാരികളെ ഇതിലേ ഇതിലേ..; യാത്രക്കാരെ ആകർഷിച്ച് വെള്ളത്തിന് മുകളിൽ വെള്ളം കൊണ്ടൊരുക്കിയ പാലം
പെട്ടന്നുണ്ടായ അസുഖത്തെത്തുടർന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയ സെമലിന്റെ പിറകെ ഓടിയാണ് ബോൺകക്ക് ആശുപത്രിയിൽ എത്തിയത്. ഒരാഴ്ചയോളം അവിടെ കാത്തുനിന്ന നായയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് നായയെ അഭിന്ദിച്ചുകൊണ്ട് എത്തിയത്.ദിസങ്ങളോളം ആശുപത്രി പരിസരത്ത് നിന്ന നായയ്ക്ക് ഭക്ഷണവും മറ്റും കൊടുത്തത് ആശുപത്രി ജീവനക്കാരാണ്. ബോൺകക്കിനെ പലതവണ വീട്ടുകാർ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും തിരികെ മടങ്ങിയെത്തുകയായിരുന്നു ഐ നായ.
ഒടുവിൽ ഒരാഴ്ചയോളം ആശുപത്രി വരാന്തയിൽ കാത്തിരുന്ന ബോൺകക്കിനെ തേടി അവസാനം വീൽചെയറിൽ ഉടമസ്ഥൻ എത്തി. ഉടസ്ഥനെ കണ്ടശേഷമുള്ള നായയുടെ സ്നേഹപ്രകടനവും ഹൃദയഭേദകമാണ്.
Ever since her beloved owner was hospitalized, this dog walks to the hospital every day and sits outside, waiting to see him 😢 pic.twitter.com/0erjUUH45w
— CBS News (@CBSNews) January 21, 2021
Story Highlights: Dog waits hospitalised owner for a week