ഹൃദയംകൊണ്ട് കേട്ടിരുന്ന് പോകും ‘ചാര്‍ലി’യുടെ തമിഴ് പതിപ്പില്‍ ദുല്‍ഖര്‍ ആലപിച്ച കവിത: വീഡിയോ

January 7, 2021
Dulquer Salman Poetry in Maara

അഭിനയമികവിനൊപ്പം സ്വരമാധുരികൊണ്ടും പ്രേക്ഷകപ്രീതി നേടിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം ആലപിച്ച ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ശ്രദ്ധ നേടുകയാണ് തമിഴ് ചിത്രം മാരയ്ക്ക് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച കവിത. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചാര്‍ലി എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് മാരാ.

കാവ്യത്മകമായ വരികള്‍ ഭംഗി ചോരാതെ വോയ്‌സ്ഓവര്‍ രീതിയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിലീപ് കുമാറാണ് തമിഴില്‍ ചിത്രത്തിന്റെ സംവിധാനം. ദുല്‍ഖര്‍ സര്‍മാന്‍ അവതരിപ്പിച്ച കഥാപാത്രത്ത മാധവനാണ് തമിഴില്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥും ശിവദയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ മനോഹര ശബ്ദത്തിലുള്ള വോയ്‌സ് ഓവറിന് മാധവന്‍ നന്ദിയും അറിയിച്ചിരുന്നു.

2015-ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നുകൂടിയായിരുന്നു ചാര്‍ലി. മാര്‍ട്ടിന് പ്രക്കാട്ടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഉണ്ണി ആറിന്റേതാണ് ചിത്രത്തിന്റെ കഥ. ഉണ്ണി ആറും സംവിധായകനും ചേര്‍ന്ന് തിരക്കഥയൊരുക്കി.

ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി തിരുവോത്ത്, നെടുമുടി വേണു, അപര്‍ണ ഗോപിനാഥ്, ചെമ്പന്‍ വിനോദ്, കല്‍പന, സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, കെ പി എ സി ലളിത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചാര്‍ലി എന്ന കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണതയിലെത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന അഭിനയപ്രിതിഭയ്ക്ക് സാധിച്ചു.

Story highlights: Dulquer Salman Poetry in Maara